TopTop
Begin typing your search above and press return to search.

നായര്‍ സ്ത്രീകളെ അപമാനിച്ചു; 1989ല്‍ എഴുതിയ നോവലിന്റെ പേരില്‍ ശശി തരൂരിനെതിരെ കേസ്

നായര്‍ സ്ത്രീകളെ അപമാനിച്ചു; 1989ല്‍ എഴുതിയ നോവലിന്റെ പേരില്‍ ശശി തരൂരിനെതിരെ കേസ്

ദ ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന പുസ്തകത്തില്‍ നായര്‍ സമുദായത്തിലെ സ്ത്രീകളെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് തിരുവനനന്തപുരം എംപി ശശി തരൂരിനെതിരെ കേസ്. ഈമാസം 21ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്തു. സന്ധ്യാ ശ്രീകുമാര്‍ ആണ് പരാതിക്കാരി.

തങ്ങളെ സ്വീകരിക്കാന്‍ ഭാര്യമാര്‍ തയ്യാറാണോയെന്ന് നായര്‍ പുരുഷന്മാര്‍ മനസ്സിലാക്കിയിരുന്നത് മുറിക്ക് പുറത്ത് മറ്റൊരു പുരുഷന്റെ ചെരുപ്പ് ഉണ്ടോയെന്ന് നോക്കിയായിരുന്നു എന്ന് നോവലിന്റെ 71-ാം പേജില്‍ പരാമര്‍ശിച്ചുവെന്നാണ് പരാതി. വംശത്തിന്റെ നിലനില്‍പ്പിനായി പാണ്ഡുവും കുന്തിയും നടത്തുന്ന സംഭാഷണങ്ങള്‍ക്കിടെയാണ് നായര്‍ സ്ത്രീകളെപ്പറ്റി വിവരിക്കുന്നത്. എന്നാല്‍ ഇത് നായര്‍ സമുദായത്തിലെ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നാണ് സന്ധ്യാ ശ്രീകുമാറിന്റെ ആരോപണം.

പുത്രസമ്പാദനത്തിന് സ്ത്രീകള്‍ ഭര്‍ത്താവിനൊപ്പം ശയിക്കണം. എന്നാല്‍ മറ്റ് സമയങ്ങളില്‍ അവര്‍ക്ക് സുഖം തേടി എവിടെയും പോകാമെന്നും പരാമര്‍ശിക്കുന്നതായി പരാതിയില്‍ പറയുന്നു. മഹാഭാരതത്തിന്റെ മാതൃകയില്‍ 18 ഖണ്ഡങ്ങളായി തിരിച്ച് ഇന്ത്യന്‍ ചരിത്രത്തെ സറ്റയര്‍ ആയി ചിത്രീകരിക്കുന്ന നോവലാണ് 1989ല്‍ പുറത്തിറങ്ങിയ ദ ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍.


Next Story

Related Stories