Top

ഛത്തീസ്ഗഡിൽ ഐടിബിപി ജവാന്മാര്‍ പരസ്പരം വെടി വച്ചു - ഒരു മലയാളി അടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിൽ ഐടിബിപി ജവാന്മാര്‍ പരസ്പരം വെടി വച്ചു - ഒരു മലയാളി അടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ കദേനാറുള്ള ക്യാമ്പില്‍ പരസ്പരം വെടി വച്ച് ആറ് ഐടിബിപി (ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്) ജവാന്മാര്‍ കൊല്ലപ്പെട്ടു. മലയാളിയായ ബിജീഷ് വെടിവയ്പിൽ കൊല്ലപ്പെട്ടു. കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ് ബിജീഷ്. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലുള്ള ക്യാമ്പിലാണ് സംഭവം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. രാവിലെ 8.30ഓടെയാണ് സംഭവം. മസൂദുല്‍ റഹ്മാന്‍ എന്ന ജവാനാണ് വെടിവയ്പ് തുടങ്ങിയത്.

മസൂദുല്‍ റഹ്മാന് പുറമെ, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ മഹേന്ദ്ര സിംഗ്, ദാലിജിത്ത് സിംഗ്, കോണ്‍സ്റ്റബിള്‍ സുര്‍ജിത്ത് സര്‍ക്കാര്‍, ബിശ്വരൂപ് മഹാതോ, ബിജീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. കോണ്‍സ്റ്റബിള്‍മാരായ എസ് ബി ഉല്ലാസ്, സീതാറാം ഡൂണ്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ റായ്പൂരിലെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി എയര്‍ലിഫ്റ്റ് ചെയ്തു. റായ്പൂരില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയാണ് ഐടിബിപി ക്യാമ്പ്.


Next Story

Related Stories