TopTop
Begin typing your search above and press return to search.

നാണയം വിഴുങ്ങി മരിച്ച കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന് ബന്ധുക്കള്‍; പ്രിന്‍സിപ്പല്‍ സെക്രട്ടറി തല അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്

നാണയം വിഴുങ്ങി മരിച്ച കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന് ബന്ധുക്കള്‍; പ്രിന്‍സിപ്പല്‍ സെക്രട്ടറി തല അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്

ആലുവ കടങ്ങല്ലൂരില്‍ നാണയം വിഴുങ്ങി 3 വയസുകാരന്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് എത്രയും വേഗം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ആലുവ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് കുട്ടിയുടെ ബന്ധുക്കള്‍ ഉന്നയിക്കുന്നത്.

ശനിയാഴ്ച രാവിലെയാണ് കുട്ടി നാണയം വിഴുങ്ങിയ കാര്യം അമ്മൂമ്മയോട് പറയുന്നത്. അപ്പോള്‍ത്തന്നെ ആലുവ ജില്ലാ ആശുപത്രിയിലേക്കു പോയി എക്‌സ് റേ എടുത്തു. കുഴപ്പമൊന്നുമില്ല വീട്ടിലേക്കു പൊയ്‌ക്കോളാന്‍ ആയിരുന്നു അവിടെ നിന്നുള്ള മറുപടി. പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു കാണ്ടു പോകുകയും തുടര്‍ന്ന് ആംബുലന്‍സില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

മൂന്നു ദിവസം കഴിഞ്ഞ് സര്‍ജറി ചെയ്യാമെന്നും പഴവും വെള്ളവും കൊടുത്താല്‍ മതി നാണയം വയറിളകി പുറത്തുവരുമെന്നുമായിരുന്നു മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പറഞ്ഞത്. വൈകിട്ട് വീട്ടിലെത്തി അഞ്ചുമണിയോടെ ചായ കുടിക്കാനായി കുട്ടിയെ വിളിച്ചപ്പോള്‍ അനക്കമില്ലായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരുടെ സഹായത്തോടെ വീണ്ടും ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞതിനാലാണ് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാതിരുന്നത് എന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ കുട്ടിയുടെ മരണകാരണം നാണയം വിഴുങ്ങിയതല്ലെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്രണ്ട് വ്യക്തമാക്കി. കുട്ടിയുടെ ആമാശയത്തിലാണ് നാണയം കണ്ടതെന്നും അതിനാല്‍ ശ്വാസതടസ്സം കാരണം മരണമുണ്ടാകില്ല എന്നും സൂപ്രണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. വയറിളകി നാണയം പുറത്തേക്കു പോകേണ്ടതായിരുന്നു. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് കുട്ടിയെ തിരിച്ചയച്ചതെന്നും സൂപ്രണ്ട് വ്യക്തമാക്കി.


Next Story

Related Stories