TopTop
Begin typing your search above and press return to search.

കാശ്മീര്‍: പാകിസ്താന് പിന്തുണയുണ്ടെന്ന് മറ്റന്നാള്‍ ഇന്ത്യയിലെത്താനിരിക്കെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്

കാശ്മീര്‍: പാകിസ്താന് പിന്തുണയുണ്ടെന്ന് മറ്റന്നാള്‍ ഇന്ത്യയിലെത്താനിരിക്കെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്

കാശ്മീര്‍ പ്രശ്‌നം ചൈന സൂക്ഷ്മമമായി നിരീക്ഷിച്ച് വരുകയാണ് എന്നും അടിസ്ഥാന താല്‍പര്യങ്ങളില്‍ പാകിസ്താന് പിന്തുണ നല്‍കുമെന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്. മറ്റന്നാള്‍ ഇന്ത്യയിലെത്താനിരിക്കെയാണ് ചൈനീസ് പ്രസിഡന്റ് നയം വ്യക്തമാക്കിയത്. ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹ്വയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്താണ് (മാമല്ലപുരം) പ്രധാനമന്ത്രി നരേന്ദ്ര മോദി, ഷീയുമായി ചര്‍ച്ച നടത്തുക.

നിലവിലെ സാഹചര്യത്തിന്റെ ശരിയും തെറ്റും വ്യക്തമാണ് എന്നാണ് ബീജിംഗില്‍ നടന്ന ചര്‍ച്ചയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ഷീ ജിന്‍ പിങ് പറഞ്ഞത് എന്ന് സിന്‍ഹ്വ പറയുന്നു. കാശ്മീര്‍ പ്രശ്‌നം ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തി, സമാധാനപരമായി പരിഹരിക്കണമെന്ന് ഷീ ആവശ്യപ്പെട്ടു.

ഉഭയകക്ഷി ബന്ധവും വിവിധ മേഖലാതല, ആഗോള പ്രശ്‌നങ്ങളും മോദിയും ഷീയും ചര്‍ച്ച ചെയ്യും. പാകിസ്താന്റെ സ്വതന്ത്ര പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുന്നതില്‍ ചൈനയുടെ പിന്തുണയുണ്ടാകും എന്ന് പ്രധാനമന്ത്രി ലീ കെഖ്യാങ് ഇമ്രാന്‍ ഖാനെ അറിയിച്ചിരുന്നു.


Next Story

Related Stories