TopTop

ഒരാളും പട്ടിണി കിടക്കില്ലെന്ന് മുഖ്യമന്ത്രി, മുൻഗണനാലിസ്റ്റിലുള്ളവർക്ക് 35 കിലോ അരി; തദ്ദേശസ്ഥാപനങ്ങൾ കമ്മ്യൂണിറ്റി കിച്ചൻ നടത്തും

ഒരാളും പട്ടിണി കിടക്കില്ലെന്ന് മുഖ്യമന്ത്രി, മുൻഗണനാലിസ്റ്റിലുള്ളവർക്ക് 35 കിലോ അരി; തദ്ദേശസ്ഥാപനങ്ങൾ കമ്മ്യൂണിറ്റി കിച്ചൻ നടത്തും

കൊവിഡ് 19 വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്ക് ഡൌണിൽ കേരളത്തിൽ ഒരാളും പട്ടിണി കിടക്കുന്ന സാഹചര്യമുണ്ടാകാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി പഞ്ചായത്തുകളില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ ഉണ്ടാകും. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം ഉറപ്പുവരുത്തണം.

വ്യക്തികളോട് ഭക്ഷണം ചോദിക്കാൻ ആളുകൾക്ക് മടി കാണും, അവർക്കായി ഫോൺ നമ്പർ ഏർപ്പെടുത്തും. അതിൽ വിളിച്ചാൽ ഭക്ഷണം വീട്ടിലെത്തിച്ച് കൊടുക്കും. ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ഫോണ്‍ വഴി ആവശ്യപ്പെട്ടാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഭക്ഷണമെത്തിക്കും. വിതരണക്കാരേയും പാചകക്കാരേയും തദ്ദേശ സ്ഥാപനങ്ങൾ തീരുമാനിക്കും - മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

എല്ലാവര്‍ക്കും സൗജന്യ പലവ്യഞ്ജന കിറ്റ് നല്‍കും. മുൻഗണനാലിസ്റ്റ് അനുസരിച്ച് അരി നൽകും. മുൻഗണനാ ലിസ്റ്റിലുള്ള ബിപിഎൽ കുടുംബങ്ങൾക്ക് 35 കിലോ അരിയും അല്ലാത്തവർക്ക് 15 കിലോ അരിയും നൽകും. സാധനങ്ങളുടെ വിലക്കയറ്റം ഒരു കാരണവശാലും അംഗീകരിക്കില്ല. വിലക്കയറ്റത്തിന് ശ്രമിക്കുന്നവർക്കെതിരെ കർശനനടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


Next Story

Related Stories