TopTop

മനസ്സുകൊണ്ട് സർക്കാർ ഒപ്പമുണ്ട്, ഏത് കടുത്ത സാഹചര്യത്തേയും നേരിടാൻ തയ്യാർ - മുഖ്യമന്ത്രി

മനസ്സുകൊണ്ട് സർക്കാർ ഒപ്പമുണ്ട്, ഏത് കടുത്ത സാഹചര്യത്തേയും നേരിടാൻ തയ്യാർ - മുഖ്യമന്ത്രി

കൊവിഡുമായി ബന്ധപ്പെട്ട് ഏത് കടുത്ത സാഹചര്യമുണ്ടായാലും അതിനെ നേരിടാൻ കേരളം തയ്യാറാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. വളണ്ടിയർമാരാകാൻ യുവജനങ്ങൾ സന്നദ്ധരായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇവരെ സന്നദ്ധം പോർട്ടൽ വഴി രജിസ്റ്റർ ചെയ്യും. ഇവർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകും. ഓരോ പഞ്ചായത്തിലും 200 പേരടങ്ങുന്ന സന്നദ്ധസേനയുണ്ടാകും. ആശുപത്രികളിൽ രോഗികൾക്ക് കൂട്ടിയിരിപ്പിനായി 1465 യുവ വളണ്ടിയർമാരുണ്ടാകും. 22 മുതൽ 40 വയസ്സ് വരെ പ്രായമുള്ളവരാണ് സന്നദ്ധസേനയിലുണ്ടാവുക.

സംസ്ഥാനത്ത് 43 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കമ്മ്യൂണിറ്റി കിച്ചണുകള്‍ തുറന്നു. 861 പഞ്ചായത്തുകളും 84 നഗരസഭകളും സ്ഥലം തയ്യാറാക്കി. ആറ് കോര്‍പ്പറേഷനുകളിലും പ്രവര്‍ത്തനം തുടങ്ങി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മുടക്കമില്ലാതെ തുറക്കണം. ബേക്കറികൾ തുറന്നുപ്രവർത്തിക്കാം. റേഷൻ കാർഡില്ലാത്തവർക്കും റേഷൻ കടകൾ വഴി ഭക്ഷ്യധാന്യങ്ങൾ നൽകും. ഭക്ഷണവും ഭക്ഷ്യവസ്തുക്കളും വീടുകളിലെത്തിക്കാൻ സംവിധാനമുണ്ടാക്കും - മുഖ്യമന്ത്രി പറഞ്ഞു.

വെയർ ഹൌസുകൾ 24 മണിക്കൂറുകളും പ്രവർത്തിക്കാം. അഞ്ച് മണിക്ക് അടക്കേണ്ടി വരുന്നതിലെ ബുദ്ധിമുട്ട് വ്യാപാരികൾ പറഞ്ഞത് സർക്കാർ മനസ്സിലാക്കുന്നു. അഞ്ച് മണിക്ക് ശേഷവും വെയർ ഹൌസുകൾക്ക് പ്രവർത്തിക്കാം. ലോഡുകൾ ഇറക്കാം. കടകളുടെ പ്രവർത്തനസമയത്തിൽ മാറ്റമില്ല. അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്ന കടകൾ രാവിലെ ഏഴ് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ പ്രവർത്തിച്ചിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യധാന്യങ്ങളും അവശ്യവസ്തുക്കളും വാങ്ങാൻ പുറത്തുപോകുന്നത് പൊലീസ് തടയാൻ പാടില്ല. എന്നാൽ എന്ത് ആവശ്യത്തിനാണ് പുറത്തുപോകുന്നത് എന്ന് പോകുന്നവർ വ്യക്തമാക്കണമെന്ന് മാത്രം. ആവശ്യമില്ലാതെ കറങ്ങിനടക്കാൻ പാടില്ലെന്ന് മാത്രം.


Next Story

Related Stories