Top

ബാബറി മസ്‌ജിദ്‌ തകർത്ത കേസ് വേഗത്തിലാക്കണം, കുറ്റവാളികളെ ശിക്ഷിക്കണം: സിപിഎം ‌

ബാബറി മസ്‌ജിദ്‌ തകർത്ത കേസ് വേഗത്തിലാക്കണം, കുറ്റവാളികളെ ശിക്ഷിക്കണം: സിപിഎം ‌

വർഗീയശക്തികൾ സംഘർഷങ്ങൾക്കുൾപ്പെടെ വ്യാപകമായി ഉപയോഗിച്ചു വന്നിരുന്ന ഒരു വിഷയത്തിലെ തർക്കം അവസാനിപ്പിക്കാനാണ്‌ അയോധ്യക്കേസിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനബെഞ്ച് വിധിയിലൂടെ ശ്രമിച്ചിരിക്കുന്നതെന്ന്‌ സിപിഎം. ബാബറി മസ്‌ജിദ്‌- രാമ ജൻമഭൂമി തർക്കം ഒത്തുതീർപ്പ് സാധ്യമല്ലെങ്കിൽ കോടതി വിധിയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് തന്നെയായിരുന്നു സിപിഎം നിലപാടെന്നും പാർട്ടി പൊളിറ്റ്‌ബ്യൂറോ പുറത്തിക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.

തർക്കഭൂമിയിൽ രാമക്ഷേത്രം പണിയാൻ അനുമതി നൽകിയ സുപ്രീം കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു പാർട്ടി. നിയമത്തിന്റെ വഴിയിൽ കലുഷിതമായ ഒരു പ്രശ്‌നത്തിനു പരിഹാരം കാണുകയാണ് ഇപ്പോൾ, എന്നാൽ കോടതിവിധിയിലെ ചില ഭാഗങ്ങൾ ചോദ്യങ്ങളുയർത്തുന്നുണ്ടെന്നും പ്രസ്താവന പറയുന്നു. അതേസമയം, 1992 ഡിസംബറിൽ ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പ് വേഗത്തിലാക്കണമെന്നും പാർട്ടി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ബാബറി മസ്ജിദ് പൊളിച്ചത് നിയമലംഘനമാണെന്ന് ശനിയാഴ്ച പുറത്ത് വന്ന കോടതി വിധി വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണം ക്രിമിനൽ കുറ്റവും രാജ്യത്തിന്റെ മതേതര തത്വത്തിന് നേരെയുള്ള ആക്രമണവുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിലാക്കുകയും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുകയും വേണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു.

1991ലെ ആരാധനാലയനിയമത്തെ കോടതി പ്രകീർത്തിച്ചിട്ടുണ്ട്. ഈ നിയമത്തിൽ മുറുകെപിടിക്കുന്നതിലൂടെ ഭാവിയിൽ മതപരമായ കേന്ദ്രങ്ങളുടെ പേരിലുള്ള തർക്കങ്ങളും സംഘർഷങ്ങളും ഒഴിവാക്കാനാകും. കോടതിവിധിയുടെ പേരിൽ സാമുദായിക സൗഹാർദം തകർക്കുന്ന വിധം പ്രകോപനപരമായ പ്രതികരണങ്ങൾ ആരും നടത്തരുതെന്ന്‌ പിബി അഭ്യർഥിച്ചു.


Next Story

Related Stories