TopTop

തീപ്പിടിത്തത്തിൽ വീടു നശിച്ചാല്‍ നാലു ലക്ഷം രൂപ നഷ്ടപരിഹാരം

തീപ്പിടിത്തത്തിൽ വീടു നശിച്ചാല്‍ നാലു ലക്ഷം രൂപ നഷ്ടപരിഹാരം

തീപ്പിടിത്തത്തില്‍ 75 ശതമാനത്തിലധികം നഷ്ടം സംഭവിക്കുന്ന വീടുകളെ പൂര്‍ണ്ണമായി കത്തിനശിച്ചതായി കണക്കാക്കി സർക്കാർ നഷ്ടപരിഹാരം നൽകും. കാര്യമായ നഷ്ടം സംഭവിച്ചാല്‍ പരമാവധി ഒരു ലക്ഷം രൂപയും വീട് പൂര്‍ണ്ണമായി കത്തിനശിച്ചാന്‍ നാലു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം നല്‍കാനാണ് തീരുമാനം. ഇന്ന് ചേർന്ന മന്ത്രി സഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്.

ഇതിന് പുറമെ കടല്‍ക്ഷോഭത്തില്‍ വള്ളമോ ബോട്ടോ പൂര്‍ണ്ണമായി നഷ്ടപ്പെടുന്നവര്‍ക്ക് പരമാവധി രണ്ടു ലക്ഷം രൂപവരെയും നഷ്ടപരിഹാരം അനുവദിക്കും. വലയോ കട്ടമരമോ പൂര്‍ണ്ണമായി നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൽക്ക് പരമാവധി ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കും. ഇവ ഭാഗികമായി നഷ്ടപ്പെടുന്നവര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപയും നല്‍കാനും മന്ത്രി സഭായോഗം തീരുമാനിച്ചു.

ഇതിന് പുറമെ കോട്ടയത്ത് സ്ഥിതി ചെയ്യുന്ന കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രത്തിന്‍റെ നിയന്ത്രണാധികാരം പരിസ്ഥിതി വകുപ്പില്‍ നിന്നും മാറ്റി ശാസ്ത്ര സാങ്കേതിക വകുപ്പിനു നല്‍കാനും തീരുമാനമായി.


Next Story

Related Stories