TopTop
Begin typing your search above and press return to search.

ഉമ്മന്‍ ചാണ്ടി പരസ്യസംവാദത്തിന് തയ്യാറുണ്ടോ? ജോസ് കെ മാണിക്കെതിരായ കേസിലും ഉറച്ചുനില്‍ക്കുന്നു: പരാതിക്കാരി

ഉമ്മന്‍ ചാണ്ടി പരസ്യസംവാദത്തിന് തയ്യാറുണ്ടോ? ജോസ് കെ മാണിക്കെതിരായ കേസിലും ഉറച്ചുനില്‍ക്കുന്നു: പരാതിക്കാരി

താനുമായി ബന്ധമില്ലെന്ന് പറയുന്ന ഉമ്മന്‍ചാണ്ടിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി. 'എന്നെ അറിയില്ല, ബന്ധമില്ല എന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. അതുകൊണ്ട് തന്നെ ചോദിക്കുകയാണ്, പരസ്യസംവാദത്തിന് തയ്യാറുണ്ടോ?' പരാതിക്കാരി ചോദിച്ചു. സോളാര്‍ കേസില്‍ രാഷ്ട്രീയമില്ലെന്ന് ആവര്‍ത്തിച്ച പരാതിക്കാരി ജോസ് കെ മാണിക്കെതിരായ കേസില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. കേസ് സിബിഐക്ക് വിട്ട സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അവര്‍.

രാഷ്ട്രീയപ്രേരിതം എന്ന മറുപടി പ്രതിപക്ഷം എപ്പോഴും പറയുന്നതാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയത് അപേക്ഷയാണ്. ഈ മാസം പന്ത്രണ്ടിനാണ് അപേക്ഷ നല്‍കിയത്. അതിന് ശേഷമാണ് ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനാക്കിയത്. അതും ഇതുമായി യാതൊരു ബന്ധവുമില്ല. കേസില്‍ സംസ്ഥാന പൊലീസിന് പല പരിമിതികളുമുണ്ട്. സംസ്ഥാനത്തിനുപുറത്ത് ഡല്‍ഹിയില്‍ ഉള്‍പ്പെടെ അന്വേഷണം വേണ്ടതുണ്ട്. മൊഴിയെടുക്കേണ്ടതാണ്. അതിനാല്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നത് തന്നെയാണ് ഉചിതം. സര്‍ക്കാരിലോ പൊലീസിലോ വിശ്വാസക്കുറവ് ഇല്ല. നശിപ്പിച്ച രേഖകള്‍ അടക്കം കണ്ടെത്തണമെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ വേണം.

തന്നോട് മോശമായി പെരുമാറിയ എല്ലാവരും കേസില്‍ വരും. 16 പേര്‍ക്കെതിരെയാണ് താന്‍ പരാതി നല്‍കിയത്. എഫ്‌ഐആര്‍ ഇട്ടത് 8 കേസുകളില്‍ മാത്രമാണ്. ജോസ് കെ മാണിക്ക് എതിരായ കേസിലും ഉറച്ചു നില്‍ക്കുന്നു. ജോസ് കെ മാണി ഉള്‍പ്പെടെ മറ്റുള്ളവര്‍ക്കെതിരായ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ടാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെടും. കേന്ദ്ര ഏജന്‍സി രാഷ്ട്രീയത്തിന് അതീതമായാണ് പ്രവര്‍ത്തിക്കുന്നത്. അബ്ദുല്ലക്കുട്ടിക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ. എട്ട് വര്‍ഷമായി അബ്ദുള്ളക്കുട്ടിക്ക് എതിരായ പരാതിയില്‍ ഒരു നടപടിയുമില്ല. പൊലീസ് അന്വേഷണത്തില്‍ പല വീഴ്ചകളും വന്നിട്ടുണ്ടെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories