Top

തന്നോടല്ല, സമൂഹത്തോടാണ് മാപ്പ് പറയേണ്ടതെന്ന് ബിനീഷ് ബാസ്റ്റ്യന്‍, 'പ്രശ്നം ഇന്ന് പരിഹരിക്കും'

തന്നോടല്ല, സമൂഹത്തോടാണ് മാപ്പ് പറയേണ്ടതെന്ന് ബിനീഷ് ബാസ്റ്റ്യന്‍,

സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനും നടന്‍ ബിനീഷ് ബാസ്റ്റിനും തമ്മിലുള്ള പ്രശ്‌നത്തിലെ സംവായ ചര്‍ച്ച ഇന്ന്. മാപ്പ് പറയേണ്ടത് തന്നോടല്ലെന്നും സമൂഹത്തോടാണെന്നും, ഇനി അനില്‍ രാധാകൃഷ്ണമേനോന്റെ ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്നും ബിനീഷ് പറയുന്നു.

പാലക്കാട് മെഡിക്കല്‍ കോളേജില്‍ കോളേജ് ഡേയോടനുബന്ധിച്ച പരിപാടിയാണ് വിവാദത്തിന് കരണമായത്. നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബിനീഷ് വേദിയില്‍ കയറി കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. താന്‍ അപമാനിക്കപ്പെട്ടുവെന്നും ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വേദനിക്കപ്പെട്ട ദിവസമാണിതെന്നുമായിരുന്നു ബിനീഷ് ഇതിനെകുറിച്ച് പറഞ്ഞത്.

കേരളപ്പിറവി ദിനം മുതല്‍ ഈ വിഷയം ചര്‍ച്ചയാവുകയായിരുന്നു. നിരവധി പേരാണ് ഇതില്‍ ബിനീഷിന് പിന്‍ന്തുണയുമായി എത്തിയത്.


Next Story

Related Stories