TopTop
Begin typing your search above and press return to search.

കോവിഡ് ആരോപിച്ച് ഹൃദ്രോഗിയായ പിതാവിനെയും മക്കളെയും വാടകവീട്ടില്‍ നിന്നും ഇറക്കിവിട്ടു

കോവിഡ് ആരോപിച്ച് ഹൃദ്രോഗിയായ പിതാവിനെയും മക്കളെയും വാടകവീട്ടില്‍ നിന്നും ഇറക്കിവിട്ടു

കോവിഡ് ബാധിതരെന്നാരോപിച്ച് വാടക വീട്ടില്‍ നിന്നും ഇറക്കി വിട്ടതിനെ തുടര്‍ന്ന് സ്‌കൂള്‍വരാന്തയില്‍ അഭയം തേടിയ ഹൃദ്‌രോഗിയായ പിതാവിനും കുട്ടികള്‍ക്കും ഒടുവില്‍ സര്‍ക്കാര്‍ സഹായമെത്തി. റവന്യു വകുപ്പിന്റെയും ചൈല്‍ഡ് ലൈനിനിന്റെയും സഹകരണത്തോടെ കുട്ടികളെ പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമിലേക്കും പിതാവ് രാജുവിനെ കിഴക്കേക്കോട്ടയിലെ പുനരധിവാസ കേന്ദ്രത്തിലേക്കും മാറ്റി.

കൊല്ലം സ്വദേശിയായ രാജുവും മക്കളായ ജോഷ്വാ, മോശ എന്നിവരെയാണ് കഴിഞ്ഞ ദിവസം ഇവര്‍ താമസിച്ചു വന്നിരുന്ന വാടക വീട്ടില്‍ നിന്നും ഉടമ ഇറക്കി വിട്ടത്. കുട്ടികള്‍ക്ക് പനി പിടിച്ചതോടെ കോവിഡ് ആണെന്ന് ആരോപിച്ചായിരുന്നു വീട്ടുടമയുടെ ക്രൂരത. കോവിഡ് ഇല്ലെന്നു പരിശോധനയില്‍ വ്യക്തമായിട്ടുപോലും രാജുവിനെയും കുട്ടികളെയും താമസിപ്പിക്കാന്‍ ഉടമ തയ്യാറായില്ല.

ഹൃദ്രോഗിയായ രാജു ഭാര്യയുടെ മരണശേഷം കുട്ടികളെയും കൂട്ടി ജോലി തേടി തിരുവനന്തപുരത്ത് എത്തുന്നത്. രോഗത്തിന്റെ അവശകതകള്‍ അലട്ടുന്നുണ്ടെങ്കിലും പലപല കൂലിവേലകള്‍ ചെയ്തായിരുന്നു കുട്ടികളുടെ കാര്യങ്ങള്‍ നോക്കിയിരുന്നതും വീട്ടുവാടക നല്‍കിയിരുന്നത്. എന്നാല്‍ പെട്ടെന്ന് താമസസ്ഥലത്തു നിന്നും ഇറക്കി വിട്ടതോടെ ഈ പിതാവ് നിസ്സഹായനായി പോയി. പുതിയൊരു വാടക വീട് കണ്ടെത്താന്‍ കൈയില്‍ പൈസയില്ലാത്തതിനെ തുടര്‍ന്ന് മക്കളെയും കൂട്ടി സ്‌കൂള്‍ വരാന്തയില്‍ അഭയം തേട. ഭക്ഷണം കഴിക്കാന്‍ പോലും നിവൃത്തിയില്ലാതിരുന്നതിനെ തുടര്‍ന്ന് ഒരു ദിവസം മുഴുവന്‍ പട്ടിണി കിടന്നു. രാജുവിന്റെയും കുട്ടികളുടെയും അവസ്ഥ മനസിലാക്കിയ ചിലര്‍ പിറ്റേദിവസം മുതല്‍ ഭക്ഷണപ്പൊതികള്‍ നല്‍കിയത് സഹായമായി. ഇതിനിടയില്‍ ഇവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതോടെയാണ് സര്‍ക്കാര്‍ രാജുവിനും കുട്ടികള്‍ക്കും സഹായവും സംരക്ഷണവുമായി എത്തിയത്.


Next Story

Related Stories