TopTop

ലോക്ക് ഡൗണ്‍: തൊഴിലാളികളുടെയും ജീവനക്കാരുടെയും വേതനം തടയരുതെന്ന് തൊഴില്‍വകുപ്പ്

ലോക്ക് ഡൗണ്‍: തൊഴിലാളികളുടെയും ജീവനക്കാരുടെയും വേതനം തടയരുതെന്ന് തൊഴില്‍വകുപ്പ്

കോവിഡ് -19 ബാധയുമായി ബന്ധപ്പെട്ട് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജോലിക്ക് ഹാജരാകാന്‍ കഴിയാത്ത സംഘടിത-അസംഘടിത മേഖലകളിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും വേതനം തടഞ്ഞുവെക്കാനോ വേതനത്തില്‍ കുറവ് വരുത്താനോ പാടില്ലെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് കര്‍ശനനിര്‍ദ്ദേശം നല്‍കി.

കടകളും വാണിജ്യസ്ഥാപനങ്ങളും, നിര്‍മ്മാണമേഖല, തോട്ടംമേഖല, കശുഅണ്ടി, മത്സ്യസംസ്‌കരണം, കയര്‍ തുടങ്ങി സംഘടിത-അസംഘടിത മേഖലകളില്‍ ജോലിക്കെത്താന്‍ കഴിയാത്തവരുടെ വേതനം തടയുകയോ വെട്ടിക്കുറക്കുകയോ ചെയ്യരുതെന്ന് കാണിച്ച് ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സ്ഥിരം ജീവനക്കാര്‍ക്ക് പുറമെ ദിവസവേതനക്കാരുടെയും കരാര്‍ തൊഴിലാളികളുടെയും വേതനത്തിലും കുറവ് വരുത്തുകയോ വേതനം തടഞ്ഞുവെക്കുകയോ ചെയ്യരുത്. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ തൊഴില്‍മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നല്‍കിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

സംസ്ഥാനത്തെ പൊതു-സ്വകാര്യ മേഖലയിലെ എല്ലാ തൊഴില്‍സ്ഥാപനങ്ങളും ഫാക്ടറികളും ഈ നിര്‍ദ്ദേശം പാലിക്കണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കി.തങ്ങളുടെ അധികാരപരിധിയിലുള്ള സ്ഥാപനങ്ങളില്‍ ഈ നിര്‍ദ്ദേശം നടപ്പിലാക്കുന്നുണ്ടെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം.


Next Story

Related Stories