TopTop
Begin typing your search above and press return to search.

പരിശോധിക്കുന്ന നൂറ് പേരില്‍ 31 പേര്‍ക്കും കോവിഡ് ബാധ, മലപ്പുറത്ത് സ്ഥിതി അതീവ ഗുരുതരം

പരിശോധിക്കുന്ന നൂറ് പേരില്‍ 31 പേര്‍ക്കും കോവിഡ് ബാധ, മലപ്പുറത്ത് സ്ഥിതി അതീവ ഗുരുതരം

കേരളത്തില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയരുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മലപ്പുറത്തെ സ്ഥിതിഗതികള്‍ രൂക്ഷം. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന കോവിഡ് പോസിറ്റിവിറ്റി നിരക്കാണ് മലപ്പുറത്ത് രേഖപ്പെടുത്തുന്നത്. 31.6 ശതമാനമാണ് ജില്ലയിലെ പോസിറ്റിവിറ്റി നിരക്ക്. അതായത് നൂറ് പേരില്‍ ടെസ്റ്റ് നടത്തുമ്പോള്‍ 31 പേര്‍ പേസിറ്റീവാവുന്നു എന്നാണ് കണക്ക്.

സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള ജില്ലയാണ് മലുപ്പുറം. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ജില്ലയിലെ ടെസറ്റിങ് നിരക്കും കുറവാണ്. കഴിഞ്ഞ ഒരാഴ്ചയിലെ കണക്കുകള്‍ പ്രാകാരം പതിനായിരത്തില്‍ 5928 സാംപിളുകളാണ് പരിശോധിച്ചിട്ടുള്ളത്. എന്നാല്‍ ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്ക് രേഖപ്പടുത്തുന്നത് രോഗപടര്‍ച്ചയുടെ ഗുരുതരാവസ്ഥയാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

ദേശീയ ശരാശരി 6 ശതമാനമാണെന്നിരിക്കെയാണ് ഒക്ടോബര്‍ 12 മുതല്‍ 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാന പോസിറ്റിവിറ്റി ശരാശരി 15.9 ആണ്. 100 പേരെ പരിശോധിക്കുമ്പോള്‍ 15 പേര്‍ക്ക് രോഗം കണ്ടെത്തുന്ന നിലയാണുള്ളത്. സംസ്ഥാനത്ത് 10 ലക്ഷത്തില്‍ 1766 പേരാണ് പുതിയ രോഗബാധിതര്‍. അതേസമയം കോഴിക്കോട് , എറണാകുളം, കാസര്‍കോട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി കുറയുന്നത് ആശ്വാസമാണ്. ഇതിനൊപ്പം രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിലെ ഇടവേള കൂടിയത് രോഗവ്യാപനം കുറയുന്നുവെന്നതിന്റെ സൂചനയായാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്.


Next Story

Related Stories