TopTop

കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് മാലയിട്ട അംബേദ്കര്‍ പ്രതിമയില്‍ സിപിഐ, ആര്‍ജെഡി പ്രവര്‍ത്തകര്‍ ഗംഗാജലമൊഴിച്ചു

കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് മാലയിട്ട അംബേദ്കര്‍ പ്രതിമയില്‍ സിപിഐ, ആര്‍ജെഡി പ്രവര്‍ത്തകര്‍ ഗംഗാജലമൊഴിച്ചു

കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗ് മാലയിട്ട അംബേദ്കര്‍ പ്രതിമയില്‍ സിപിഐ, ആര്‍ജെഡി പ്രവര്‍ത്തകര്‍ ഗംഗാജലമൊഴിച്ചു. ബിഹാറിലെ ബെഗുസാരായില്‍ ബല്ലിയ ബ്ലോക്കിലുള്ള അംബേദ്കര്‍ പ്രതിമയിലാണ് ഗംഗാജലമൊഴിച്ചത്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള റാലിക്ക് മുന്നോടിയായാണ് ഗിരിരാജ് സിംഗ് അംബേദ്കര്‍ പ്രതിമയില്‍ മാലയിട്ടത്. ഒരു ദിവസത്തിന് ശേഷം സിപിഐ നേതാവ് സനോജ് സരോജിന്റേയും ആര്‍ജെഡി നേതാക്കള്‍ വികാസ് പാസ്വാന്റേയും രൂപ് നാരായണ്‍ പാസ്വാന്റേയും നേതൃത്വത്തിലുള്ള സംഘം ഒരു ബക്കറ്റില്‍ ഗംഗാജലം നിറച്ചുകൊണ്ടുവന്ന് പ്രതിമയിലൊഴിക്കുകയായിരുന്നു. സമീപത്ത് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയായിരുന്നു ഇവര്‍.

ജയ് ഭീം എന്നും ജയ് ഫൂലെ എന്നും മുദ്രാവാക്യങ്ങള്‍ വിളിച്ച് ഇവര്‍ പ്രതിമയില്‍ ഗംഗാജലം കോരിയൊഴിച്ചു. ഗിരിരാജ് സിംഗ് ഇവിടെ വന്ന് ഇവിടുത്തെ അന്തരീക്ഷം മലിനമാക്കി. ബല്ലിയ മിനി പാകിസ്താനായി എന്ന് ഗിരിരാജ് സിംഗ് പറഞ്ഞിരുന്നു. കേന്ദ്ര മന്ത്രി മനുവാദം പ്രചരിപ്പിക്കുകയാണ് (സവര്‍ണ ജാത്യാധിപത്യം) എന്ന് സിപിഐ, ആര്‍ജെഡി നേതാക്കള്‍ പറഞ്ഞു. അംബേദ്കര്‍ എന്തിനെയൊക്കെയാണോ എതിര്‍ത്തത് അതിനെല്ലാം വേണ്ടി നിലകൊള്ളുന്നയാളാണ് ഗിരിരാജ് സിംഗ്. അതുകൊണ്ട് അങ്ങനെയുള്ള ഗിരിരാജ് സിംഗ് അംബേദ്കര്‍ പ്രതിമയില്‍ മാലയിടുന്നത് അംബേദ്കറെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്യമാണ് - ഇവര്‍ പറയുന്നു. ദര്‍ഭംഗയില്‍ കനയ്യ കുമാര്‍ പ്രസംഗിച്ച ഇടത്ത് എബിവിപി പ്രവര്‍ത്തകര്‍ ശുദ്ധീകരണം നടത്തിയിരുന്നു. സംഘപരിവാറുകാര്‍ക്ക് അതേനാണയത്തില്‍ തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുകയാണ് എന്ന് ഒരു സിപിഐ നേതാവ് പറഞ്ഞു. അതേസമയം ഇത്തരം ശുദ്ധീകരണ പരിപാടികള്‍ സംഘപരിവാറിന്റേയും മറ്റും രീതികളാണ് എന്ന് ഈ നടപടിയെ വിമര്‍ശിക്കുന്നവര്‍ പറയുന്നു.


Next Story

Related Stories