TopTop
Begin typing your search above and press return to search.

എൽഡിഎഫിന്റെ പേരില്‍ ആരും വിലപേശേണ്ട, പുതുതായി ആരെയും എടുക്കാൻ ഉദ്ദേശമില്ലന്ന് കാനം

എൽഡിഎഫിന്റെ പേരില്‍ ആരും വിലപേശേണ്ട, പുതുതായി ആരെയും എടുക്കാൻ ഉദ്ദേശമില്ലന്ന് കാനം

കേരള കോണ്‍ഗ്രസ് എമ്മിൽ ജോസ് കെ മാണി പിജെ ജോസഫ് വിഭാഗങ്ങൾ തമ്മിൽ തർക്കം തുടരുകയും ഒരു വിഭാഗം എൽഡിഎഫ് പ്രവേശനം ലക്ഷ്യമിടുന്നെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെ മുന്നണിയിൽ പുതിയ കക്ഷികൾ വേണ്ടന്ന് സൂചന നൽകി സിപിഐ. എൽ.ഡി.എഫ് മുന്നണിയിലേക്ക് പോകുമെന്ന് പറഞ്ഞ് ആരും വിലപേശേണ്ടതില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ‌‌‌‌ വ്യക്തമാക്കി.

ഇടതുമുന്നണി ശക്തമാണെന്നും ഇപ്പോൾ പുതുതായി ആരെയും എടുക്കാൻ ഉദ്ദേശമില്ല. മുന്നണിക്ക് ആക്ഷേപമാകുന്ന കൂട്ടുകെട്ടുകള്‍ ഉണ്ടാകില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എൽ.ഡി.എഫിനെ ദുര്‍ബലമാക്കുന്ന വിഷയങ്ങളൊന്നും ഇല്ലെന്നും കാനം ചൂണ്ടിക്കാട്ടി.

അതേസമയം, യുഡിഎഫ് വിട്ട് ഇടത് മുന്നണിയിലേക്ക് പോവില്ലെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. ജോസഫ് വിഭാഗമാണ് ഇടത് മുന്നണിയുമായി അടുക്കാന്‍ ശ്രമിക്കുന്നത് മുന്നണി വിടുന്നതുമായി ബന്ധപ്പെട്ട ചോദ്യം അവരോടാണ് ചോദിക്കേണ്ടതെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പ്രതികരിച്ചു.


Next Story

Related Stories