TopTop
Begin typing your search above and press return to search.

പ്രതിപക്ഷത്തിനും ബിജെപിക്കും ദുഷ്ടലാക്ക്; സർക്കാറിനെ പിന്തുണച്ച് കാനം, വിവാദങ്ങളിൽ മൗനം

പ്രതിപക്ഷത്തിനും ബിജെപിക്കും ദുഷ്ടലാക്ക്; സർക്കാറിനെ പിന്തുണച്ച് കാനം, വിവാദങ്ങളിൽ മൗനം

സ്പ്രിംഗ്ലർ വിവാദത്തിൽ സിപിഐക്ക് കടുത്ത പ്രതിഷേധമെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെ കോവിഡ് പ്രതിരോധത്തിൽ സർക്കാറിനെ പിന്തുണച്ചും പ്രതിപക്ഷത്തെ വിമർ‌ശിച്ചും കാനം രാജേന്ദ്രൻ. പാർട്ടി മുഖപത്രമായ ജനയുഗത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കാനത്തിന്റെ പ്രതികരണം. ലേഖനത്തിൽ സ്പ്രിംഗ്ലർ വിവാദത്തെ കുറിച്ച് ലേഖനത്തിൽ ഒരു പരാമർശവും ഇല്ല. ഇതേ വിഷയയത്തിൽ‌ പാർട്ടി നിലപാടും സിപിഎമ്മുമായി നടത്തിയ ചർച്ചയെയും കാനം പരാമർശിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

‌ഡാറ്റാവിവാദത്തിൽ ഇടത് പാർട്ടികൾ കൈക്കൊണ്ട് വരുന്ന നിലപാട് ചൂണ്ടിക്കാട്ടി ജനയുഗം മുഖപ്രസംഗം എഴുതിയതിന് പിന്നാലെയാണ് കാനം രാജേന്ദ്രൻ ഇക്കാര്യം ലേഖനത്തിൽ പരാമർശിക്കാതിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. അതേസമയം, കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാർ അലംഭാവം കാട്ടിയെന്നും കാനം ആരോപിക്കുന്നു.

സർക്കാറിനെതിരെ നിരന്തരം ആരോപണം ഉയർത്തുന്ന സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയാണ് കാനം. ഒരിക്കലും നന്മ ലഭിക്കാത്ത നസ്രേത്താണ് തങ്ങളെന്ന് യുഡിഎഫും ബിജെപിയും വീണ്ടും തെളിയിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

ലോകമെമ്പാടും മരണത്തിന്റെ താണ്ഡവനൃത്തം നടക്കുമ്പോൾ നമ്മുടെ സംസ്ഥാനം ആശ്വാസത്തിന്റെ തുരുത്തായി മാറി. ഫലപ്രദമായ ഇടപെടലുകൾ തീർക്കാൻ സർക്കാർ സംവിധാനം അപ്പാടെ വിശ്രമരഹിതമായി പ്രവർത്തിച്ചു. സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള സംവിധാനങ്ങൾ പിഴവുകളേയില്ലാതെ പ്രവർത്തിച്ചപ്പോൾ കേരളം ഇന്ത്യക്കും ലോകത്തിനും വീണ്ടും മാതൃകയായി. എന്നാൽ ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ആരോഗ്യമന്ത്രിയെപ്പോലും പ്രതിപക്ഷം അധിക്ഷേപിക്കാൻ ശ്രമിച്ചുവെന്നും ലോക്ഡൗണിനെ വരെ എതിർത്തുവെന്നും ലേഖനത്തിൽ പറയുന്നു. കേരളത്തിനെതിരാണ് തങ്ങെന്ന് തെളിയിക്കുകയാണ് സര്‍ക്കാരിനെതിരായ യുഡിഎഫിന്‍റെയും ബിജെപി നിലപാട്. ജനം കയ്യൊഴിയുമെന്ന ബോധ്യമാണ് ഈ അസംബന്ധ നാടകങ്ങള്‍ക്കു കാരണമെന്നും അദ്ദേഹം പറയുന്നു.


Next Story

Related Stories