TopTop
Begin typing your search above and press return to search.

മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതമാവണം, സ്വർണ്ണക്കടത്ത് കേന്ദ്ര ഏജൻസി അന്വേഷിക്കട്ടെയെന്ന് കാനം

മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതമാവണം, സ്വർണ്ണക്കടത്ത് കേന്ദ്ര ഏജൻസി അന്വേഷിക്കട്ടെയെന്ന് കാനം

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ നിലപാട് വ്യക്തമാക്കി സിപിഐ. സ്വർണകടത്ത് സംബന്ധിച്ച് ആരോപണങ്ങൾ അന്വേഷിക്കേണ്ടത് കസ്റ്റംസ് ആണ്, ഇത്തരം കേസുകളുടെ ചുമതല കേന്ദ്ര ഏജൻസികൾക്കാണ്. കുറ്റക്കാരെന്ന് കാണുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. എൽഡിഎഫ് സർക്കാരിലും മുഖ്യമന്ത്രി പിണറായി വിജയനെയും വിശ്വാസമുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതമായിരിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാർ കേന്ദ്ര ഏജൻസികളുടെ പങ്കാളിത്തത്തോടെ ഇത്തരം കേസുകൾ അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതമായിരിക്കണം. ഇക്കാര്യത്തിൽ എൽഡിഎഫ് സർക്കാരിലും മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐക്ക് വിശ്വാസമുണ്ടെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.

ഐടി സെക്രട്ടറി ശിവശങ്കറിന് കേസിൽ പറയുന്ന ചിലരുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന് എതിരെ നടപടിയെടുത്തത്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയതാണ്. ഏപ്രിൽ 20 ന് സ്പ്രിങ്ക്ളർ കമ്പനിയുമായി ബന്ധപ്പെട്ട കരാർ റദ്ദാക്കണമെന്നും ഉത്തരവാദികളെ ചുമതലയിൽ നിന്ന് മാറ്റണമെന്ന് സിപിഐ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഐടി സെക്രട്ടറിയെ മാറ്റണമെന്ന് അന്നേ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുറ്റക്കാരുണ്ടെങ്കിൽ അവരെ സംസ്ഥാന സർക്കാർ സംരക്ഷിച്ചാൽ മാത്രമേ പ്രശ്നമുള്ളൂ. കുറ്റാരോപിതനെ ചുമതലയിൽ നിന്ന് നീക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വർണ്ണക്കടത്തും സോളാറും രണ്ട് വ്യത്യസ്ത കേസുകളാണ്. ഒരു കേസുണ്ടായാൽ നിയമം നിയമത്തിന്റെ വഴിക്ക് പോകും. ഇത്തരം സംഭവങ്ങളിൽ രാഷ്ട്രീയപാർട്ടി അഭിപ്രായം പറയേണ്ടതില്ല. സോളാർ കേസിൽ ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് അഭിപ്രായം പറഞ്ഞതെന്നും കാനം ഓർമ്മിപ്പിച്ചു.


Next Story

Related Stories