TopTop
Begin typing your search above and press return to search.

കൊവാക്‌സിന്‍ പരീക്ഷണ ഡോസ് സ്വീകരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഹരിയാന ആരോഗ്യ മന്ത്രിക്ക് കോവിഡ്

കൊവാക്‌സിന്‍ പരീക്ഷണ ഡോസ് സ്വീകരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഹരിയാന ആരോഗ്യ മന്ത്രിക്ക് കോവിഡ്

കൊറോണ വൈറസിനെതിരായ പരീക്ഷണ വാക്‌സിന്‍ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചികിത്സക്കായി അംബാലയിലെ സിവില്‍ ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റി. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് പരിശോധന നടത്തണമെന്നും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മന്ത്രി അറിയിച്ചു. നവംബര്‍ 20ന് ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണത്തിലാണ് മന്ത്രി വാക്‌സീന്‍ സ്വീകരിച്ചത്.


Next Story

Related Stories