TopTop
Begin typing your search above and press return to search.

പാകിസ്താനിൽ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു - പ്രധാനമന്ത്രി മോദി

പാകിസ്താനിൽ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു - പ്രധാനമന്ത്രി മോദി

കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പാകിസ്താൻ ഇൻ്റർനാഷണൽ എയർലൈൻസ് (പിഐഎ) വിമാനം തകർന്ന് മരിച്ചവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്ക് ചേരുന്നതായും അഗാധ ദു:ഖം രേഖപ്പെടുത്തുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താനിലെ വിമാനാപകടത്തില്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ അതീവ ദുഖം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങളെ ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു - മോദി ട്വീറ്റ് ചെയ്തു.


ലാഹോറില്‍ നിന്ന് 90 യാത്രക്കാരും എട്ട് ജീവനക്കാരുമായി പോയ പിഐഎ വിമാനം ഇന്ന് ഉച്ച കഴിഞ്ഞ് കറാച്ചി എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുന്നതിന് മിനുട്ടുകള്‍ക്ക് മുമ്പ് സമീപത്തം ജനവാസ മേഖലയില്‍ തകര്‍ന്നുവീഴുകയായിരുന്നു. റസിഡന്‍ഷ്യല്‍ കോളനിയിലെ 25 പേര്‍ക്ക് പരിക്കേറ്റതായി പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം മരണസംഖ്യ സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ട് ഇതുവരെയില്ല. കറാച്ചിയിലെ മാലിറിലുള്ള മോഡല്‍ കോളനിയിലാണ് വിമാനം തകര്‍ന്നുവീണത്.


Next Story

Related Stories