TopTop
Begin typing your search above and press return to search.

മനോരമ മാധ്യമപ്രവര്‍ത്തകയെ വ്യക്ത്യധിക്ഷേപം ചെയ്ത ദേശാഭിമാനി ജീവനക്കാരനെ തള്ളിപ്പറഞ്ഞ് ചീഫ് എഡിറ്റര്‍ പി രാജിവ്

മനോരമ മാധ്യമപ്രവര്‍ത്തകയെ വ്യക്ത്യധിക്ഷേപം ചെയ്ത ദേശാഭിമാനി ജീവനക്കാരനെ തള്ളിപ്പറഞ്ഞ് ചീഫ് എഡിറ്റര്‍ പി രാജിവ്

ദേശാഭിമാനിയുടെ സര്‍ക്കുലേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരന്‍ ഫേസ്ബുക്കില്‍ മനോരമ ചാനലിലെ ജീവനക്കാരിയെ വ്യക്ത്യധിക്ഷേപം ചെയ്ത നടപടിയോട് യോജിക്കാനാകില്ലെന്ന് സിപിഎം നേതാവും ദേശാഭിമാനി പത്രത്തിന്റെ ചീഫ് എഡിറ്ററുമായ പി രാജീവ്. ദേശാഭിമാനിയുടെ പേജിൽ നിന്നല്ലെങ്കിൽ പോലും പത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ഭാഗത്തു നിന്നു മാത്രമല്ല ആരിൽ നിന്നും ഇത്തരം പ്രവണതകൾ ഉണ്ടാകാൻ പാടില്ലെന്നതാണ് സമീപനമെന്ന് അദ്ദേഹം വ്യക്തമാക്കി.

ജീവനക്കാരനോട് സംഭവത്തില്‍ വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും പി രാജീവ് പറഞ്ഞു. "രാഷ്ട്രീയമായ വിമർശനങ്ങളാകാം. വ്യക്തിപരമായ അധിക്ഷേപവും സ്വകാര്യതകളിലേക്കുള്ള നുഴഞ്ഞുകയറ്റവും ആധുനിക സമൂഹത്തിനു യോജിക്കുന്നതല്ല," അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ദേശാഭിമാനിയിൽ സർക്കുലേഷൻ വിഭാഗത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നയാളുടെ വ്യക്തിപരമായ ഫേസ് ബുക്ക് അക്കൗണ്ടിൽ നിന്നും മനോരമ ചാനലിലെ മാധ്യമ പ്രവർത്തകയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റിട്ടതു ശ്രദ്ധയിൽപ്പെടുകയുണ്ടായി. ഇത്തരം രീതികളോട് ദേശാഭിമാനിക്ക് യോജിപ്പില്ല. ദേശാഭിമാനിയുടെ പേജിൽ നിന്നല്ലെങ്കിൽ പോലും പത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ഭാഗത്തു നിന്നു മാത്രമല്ല ആരിൽ നിന്നും ഇത്തരം പ്രവണതകൾ ഉണ്ടാകാൻ പാടില്ലെന്നതാണ് സമീപനം. ഇതു സബന്ധിച്ച് ആ വ്യക്തിയോട് വിശദീകരണം ചുമതലപ്പെട്ടവർ ചോദിച്ചിട്ടുണ്ട്. ഇന്നലെ തന്നെ അത് ഡിലിറ്റ് ചെയ്തതായാണ് മനസിലാക്കിയത് '

രാഷ്ട്രീയമായ വിമർശനങ്ങളാകാം. വ്യക്തിപരമായ അധിക്ഷേപവും സ്വകാര്യതകളിലേക്കുള്ള നുഴഞ്ഞുകയറ്റവും ആധുനിക സമൂഹത്തിനു യോജിക്കുന്നതല്ല. മോർഫിങ്ങുകളും നിർമ്മിത കഥകളും വഴി പാർടി നേതാക്കളെ മാത്രമല്ല കുടുംബാംഗങ്ങളെ വരെ വ്യക്തിഹത്യ ചെയ്യുന്ന രീതി സാമൂഹ്യ മാധ്യമങ്ങളിലൂടെ എതിരാളികൾ നടത്തുന്നുണ്ടെങ്കിലും ഞങ്ങൾക്ക് അത്തരം രീതികളോട് യോജിപ്പില്ല. വ്യക്തി അധിക്ഷേപ രീതികളെ ഞങ്ങൾ തള്ളിപ്പറയുന്നു.cyberbullyingcyberbullying



Next Story

Related Stories