TopTop
Begin typing your search above and press return to search.

ബൈക്ക് യാത്രക്കാരനെ എറിഞ്ഞ് വീഴ്ത്തി അപകടമുണ്ടാക്കിയ സംഭവം - പൊലീസുകാർക്കെതിരെ കേസെടുക്കുമെന്ന് ഡിജിപി

ബൈക്ക് യാത്രക്കാരനെ എറിഞ്ഞ് വീഴ്ത്തി അപകടമുണ്ടാക്കിയ സംഭവം - പൊലീസുകാർക്കെതിരെ കേസെടുക്കുമെന്ന് ഡിജിപി

ബൈക്ക് യാത്രക്കാരനെ എറിഞ്ഞുവീഴ്ത്തിയ സംഭവത്തില്‍ ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്ര. സര്‍ക്കാരിനോ പൊലീസിനോ ഇത്തരമൊരു നയമില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് (എസ് പി) അതിന്റെ ഉത്തരവാദിത്വമുണ്ടായിരിക്കും - ഡിജിപി വ്യക്തമാക്കി. ബൈക്ക് യാത്രക്കാരനെ ലാത്തി കൊണ്ട് എറിഞ്ഞുവീഴ്ത്തിയതിനെ തുടര്‍ന്ന് ഇയാള്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

വാഹന പരിശോധനയ്ക്കിടെയാണ് ഹെല്‍മെറ്റില്ലാത്ത ബൈക്ക് യാത്രക്കാരന്‍ നിര്‍ത്താതെ പോയപ്പോള്‍ പൊലീസുകാര്‍ ലാത്തി കൊണ്ട് എറിഞ്ഞുവീഴ്ത്തിയത്. നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് കയ്ക്കാവൂര്‍ സ്വദേശി സിദ്ദിഖിന് ഗുരുതരമായി പരിക്കേറ്റത്. കൊല്ലം കടയ്ക്കലിലാണ് സംഭവമുണ്ടായത്. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ലാത്തിയെറിഞ്ഞ കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ ചന്ദ്രമോഹനനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വാഹനപരിശോധനയില്‍ പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. വാഹന പരിശോധന ബൈക്ക് യാത്രക്കാരെ ഓടിച്ചിട്ട് പിടിച്ചിട്ടാകരുത് എന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.


Next Story

Related Stories