TopTop
Begin typing your search above and press return to search.

'രോഗവ്യാപനം കൂടിയാൽ മരണസംഖ്യയും കൂടും; അങ്ങനെ സംഭവിക്കില്ലെന്ന് ഉറച്ച തീരുമാനമെടുക്കണം': മുൻകരുതൽ പാലിക്കുന്നതിൽ കാര്യമില്ലെന്ന പ്രചാരണത്തിനെതിരെ മുഖ്യമന്ത്രി

രോഗവ്യാപനം കൂടിയാൽ മരണസംഖ്യയും കൂടും; അങ്ങനെ സംഭവിക്കില്ലെന്ന് ഉറച്ച തീരുമാനമെടുക്കണം: മുൻകരുതൽ പാലിക്കുന്നതിൽ കാര്യമില്ലെന്ന പ്രചാരണത്തിനെതിരെ മുഖ്യമന്ത്രി

മാസ്ക് ധരിക്കണമെന്ന ധാരണ എല്ലാവർക്കുമുണ്ടെങ്കിലും അത് ധരിക്കാത്തവരുടെ എണ്ണം വലിയതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്നുമാത്രം അയ്യായിരത്തിലധികം പേർ മാസ്ക് ധരിക്കാതെ പിടിയിലായിട്ടുണ്ട്. പലരും സ്വയം നിയന്ത്രണം പാലിക്കാൻ മടി കാണിക്കുകയാണ്.

ഇതോടൊപ്പം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. രോഗവ്യാപനം അനിയന്ത്രിതമായതിനാൽ മുൻകരുതലൊന്നും പാലിക്കുന്നതിൽ കാര്യമൊന്നുമില്ലെന്നാണ് പലരും തെറ്റിദ്ധരിപ്പിക്കുന്നത്. ഇത് അങ്ങേയറ്റം അപകടകരമായ ചിന്താഗതിയാണ്. ഇപ്പോൾ രോഗവ്യാപനം കൂടിയിട്ടുണ്ടെങ്കിലും നമുക്ക് ഒരു സമൂഹമെന്ന നിലയ്ക്ക് പ്രതിരോധിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇല്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലുള്ളതു പോലത്തെ സ്ഥിതിയിലേക്ക് നമ്മൾ പോകുമായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രോഗകാരണമാകുന്നത് ഇപ്പോഴും കൂടുതലും സമ്പർക്കം തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രോട്ടോകോൾ നന്നായി പാലിക്കുന്നുണ്ടെങ്കിലും ഇപ്പോൾ എണ്ണം കൂടിവരുന്നത് ജാഗ്രതക്കുറവിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോഴും നിയന്ത്രിതമായ അവസ്ഥയിൽ തന്നെയാണ് കേരളം നിൽക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുൻകരുതൽ പാലിക്കുന്നതിൽ ഒരർത്ഥവുമില്ലെന്ന നിരാശയുടെ അവസ്ഥയിലേക്കൊന്നും നമ്മളെത്തിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻകരുതൽ പാലിക്കാത്ത ചില സ്ഥലങ്ങളിൽ രോഗവർധനയുണ്ടായി. അത് കാണിക്കുന്നത് മുൻകരുതലിന്റെ പ്രസക്തി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം കൂടിയാൽ മരണസംഖ്യം കൂടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആശുപത്രികൾക്ക് താങ്ങാവുന്നതിലുമധികം രോഗികളുണ്ടായാലാണ് ഈ അപകടനം സംഭവിക്കുക. ജാഗ്രതയിൽ ഒരു കുറവും വരുത്തരുത്.


Next Story

Related Stories