പുറമ്പോക്കിലെ പട്ടിണി ജീവിതം; അമ്മയ്ക്ക് താൽക്കാലിക ജോലി, നഗരസഭയുടെ ഫ്ലാറ്റുകളിലൊന്ന് നല്‍കുമെന്ന് മേയർ

പട്ടിണി സഹിക്കാൻ വയ്യാതെ തിരുവനന്തപുരത്തെ മാതാവ് കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയെന്ന് റിപ്പോർട്ടുകൾക്ക് പിന്നാലെ സംഭവത്തിൽ ഇടപെടലുമായി അധികൃതർ. കൈതമുക്കിലെ റെയിൽവേ പുറമ്പോക്കിൽ കഴിയുന്ന മാതാവിനും കുട്ടികൾക്കും സഹായ ഹസ്തവുമായി തിരുവനന്തപുരം നഗരസഭയാണ് രംഗത്ത് എത്തിയത്. യുവതിക്കും കുടുംബത്തിനും താമസിക്കാന്‍ നഗരസഭയുടെ ഫ്ലാറ്റുകളിലൊന്ന് നല്‍കുമെന്ന് അറിയിച്ച തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ ഇവർക്ക് ജോലി നൽകുമെന്നും അറിയിച്ചു.
നഗരസഭയില്‍ ശുചീകരണ വിഭാഗത്തിലാണ് യുവതിക്ക് താൽക്കാലിക ജോലി ലഭിച്ചിരിക്കുന്നത്. ജോലി നല്‍കിയതായുള്ള അറിയിപ്പ് യുവതിക്ക് കൈമാറിയതായി മേയർ വ്യക്തമാക്കി. യുവതിയുടെയും ആറ് മക്കളുടെയും ദുരിതജീവിതം മാധ്യമവാര്‍ത്തയിലൂടെ . ഇന്നലെയാണ് പുറംലോകമറിഞ്ഞത്. പിന്നാലെയായിരുന്നു ഇടപെടൽ.
അതേസമയം, കൈതമുക്കിലെ സംഭവം സര്‍ക്കാര്‍ ഈ സംഭവത്തെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി. സംഭവം നേരത്തെ കണ്ടെത്തേണ്ടിയിരുന്നുവെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം സംഭവത്തില്‍ സമഗ്രമായ പരിശോധനയും അന്വേഷണവും വേണമെന്നും വ്യക്തമാക്കി. ട്ടിണികാരണം അമ്മ നാല് കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം കേരളത്തിന് ലജ്ജാകരമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പ്രതികരിച്ചു. ഇത്തരം വാര്‍ത്തകള്‍ കേരളത്തില്‍ നിന്ന് ഇനി ഉണ്ടാകാതിരിക്കട്ടെയെന്നും സ്പീക്കര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് വെറും രണ്ടു കിലോമീറ്റർ അകലെയാണ് ഇവർ താമസിക്കുന്ന പുറമ്പോക്ക് ഭൂമി. അച്ഛനും അമ്മയും ആറ് മക്കളുമാണ് ടാർപോളിൻ കെട്ടിമറച്ച വീട്ടിനുള്ളിൽ കഴിയുന്നത്. കുട്ടികളുടെ അച്ഛന്റെ കൂലിവേലയിൽ നിന്നുള്ള വരുമാനം മാത്രമാണ് ഇവരുടെ ആശ്രയം. ഇയാൾക്കെതിരെയും അമ്മ പരാതികൾ പറയുന്നുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. മദ്യപിച്ചെത്തി തന്നെ മർദ്ദിക്കാറുണ്ടെന്ന് അമ്മയുടെ പരാതി പറയുന്നു.