TopTop
Begin typing your search above and press return to search.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം - മൊഴിയെടുക്കുന്നയാളെ സ്റ്റേഷനിൽ നിന്നിറക്കി എ എ റഹീം ക്ലാസെടുത്തെന്ന് അടൂർ പ്രകാശ്, റൂറൽ എസ് പിക്കെതിരെയും ആരോപണം

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം - മൊഴിയെടുക്കുന്നയാളെ സ്റ്റേഷനിൽ നിന്നിറക്കി എ എ റഹീം ക്ലാസെടുത്തെന്ന് അടൂർ പ്രകാശ്, റൂറൽ എസ് പിക്കെതിരെയും ആരോപണം

വെഞ്ഞാറമ്മൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എ എ റഹീമിനെതിരേ ആരോപണവുമായി അടൂര്‍ പ്രകാശ് എം പി. കൊല്ലപ്പെട്ടവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഷഹീന്‍ എന്നയാളുടെ മൊഴിയെടുക്കുന്നതിനിടയില്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും പുറത്തിറക്കി അരമണിക്കൂര്‍ ക്ലാസ് കൊടുത്തു എന്നാണ് ഡിവൈഎഫ് സംസ്ഥാന സെക്രട്ടറിക്കെതിരേ അടൂര്‍ പ്രകാശ് എം പി ഉയര്‍ത്തുന്ന ആരോപണം. രാത്രി രണ്ടേമുക്കാലിന് റഹീം വെഞ്ഞാറമ്മൂട് സ്റ്റേഷനില്‍ എത്തിയിരുന്നവെന്നും മൊഴിയെടുക്കുന്ന സമയത്ത് പൊതുപ്രവര്‍ത്തകന്‍ സ്റ്റേഷനില്‍ ചെന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും എം പി ആവശ്യപ്പെട്ടു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ആരൊക്കെ വന്ന് എന്നറിയാന്‍ കഴിയുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

റൂറല്‍ എസ് പിയ്‌ക്കെതിരേയും കടുത്ത ആരോപണങ്ങള്‍ അടൂര്‍ പ്രകാശ് ഉയര്‍ത്തി. സര്‍വീസിനിടെ പലതവണ സസ്‌പെന്‍ഷനില്‍ പോയ ആളാണ് റൂറല്‍ എസ്പിയെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയവും ചരിത്രവും മാധ്യമങ്ങള്‍ പരിശോധിക്കണമെന്നും എം പി പറഞ്ഞു. ഡിവൈഎസ്പി ആയിരുന്നപ്പോള്‍ അച്ചടക്കനടപടിയുടെ ഭാഗമായി തരംതാഴ്ത്തിയ ഈ ഉദ്യോഗസ്ഥനെ കോടിയേരി ബാലകൃഷ്ണനാണ് എസ് പി റാങ്കിലേക്ക് വരാന്‍ അവസരം നല്‍കിയത്. സിപിഎമ്മിന്റെ വക്താവായി എസ് പി പെരുമാറുമ്പോള്‍ നീതി ലഭിക്കില്ലെന്നും റൂറല്‍ എസ് പിയെ മാറ്റി നിര്‍ത്തി സ്വതന്ത്രമായി അന്വേഷിക്കണം എന്നും സിബിഐ അന്വേഷണത്തിന് സിപിഎം തയ്യാറുണ്ടോയെന്നും അടൂര്‍ പ്രകാശ് ചോദിച്ചു.

ഡി കെ മുരളി എംഎല്‍എയുടെ മകനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന തന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുകയാണെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന ആരോപണവും അദ്ദേഹം ഉയര്‍ത്തി. ഫൈസല്‍ വധശ്രമക്കേസില്‍ നാളിതുവരെ താന്‍ ബന്ധപ്പെട്ടിട്ടില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടുത്ത കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്യാതെ വന്നതുകൊണ്ട് സത്യസന്ധമായി പരിശോധിച്ച് കേസ് എടുക്കണം എന്നാണ് പറഞ്ഞിട്ടുളളത്. മന്ത്രിമാരും എല്‍ഡിഎഫ് നേതാക്കളും പറയുന്നത് അടൂര്‍ പ്രകാശിന്റെ പങ്ക് അന്വേഷിക്കണമെന്നാണ്. അതാണ് തന്റെയും അഭിപ്രായം. എല്‍ഡിഎഫ് സര്‍ക്കാരാണ് ഭരിക്കുന്നത്. പൊലീസിന്റെ അന്വേഷണം സത്യസന്ധമാണെങ്കില്‍ കാര്യങ്ങള്‍ പുറത്തുകൊണ്ടുവരട്ടെ; അടൂര്‍ പ്രകാശ് പറഞ്ഞു.


Next Story

Related Stories