TopTop
Begin typing your search above and press return to search.

കോണ്‍ഗ്രസ്-ബിജെപി കൊലപാതക രാഷ്ട്രീയത്തിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം; ബുധനാഴ്ച ഒന്നേകാല്‍ ലക്ഷം കേന്ദ്രങ്ങളില്‍ ധര്‍ണ

കോണ്‍ഗ്രസ്-ബിജെപി കൊലപാതക രാഷ്ട്രീയത്തിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം; ബുധനാഴ്ച ഒന്നേകാല്‍ ലക്ഷം കേന്ദ്രങ്ങളില്‍ ധര്‍ണ

കോണ്‍ഗ്രസ്-ബിജെപി കൊലപാതക രാഷ്ട്രീയത്തിനെതിരെ സംസ്ഥാനവ്യാപക പ്രതിഷേധ പരിപാടികളുമായി ഡിവൈഎഫ്‌ഐ.'കൊല അരുത്' എന്ന സന്ദേശമുയര്‍ത്തി, കൊലപാതക രാഷ്ട്രീയത്തിനെതിരെ നാടുണരുക എന്ന മുദ്രാവാക്യവുമായി ബുധനാഴ്ച ഒന്നേകാല്‍ ലക്ഷം കേന്ദ്രങ്ങളില്‍ ധര്‍ണ സംഘടിപ്പിക്കും. ഡിവൈഎഫ്‌ഐ യൂണിറ്റിലെ 5 കേന്ദ്രങ്ങളിലായി നാളെ വൈകിട്ട് അഞ്ചിനാണ് ധര്‍ണ. അഖിലേന്ത്യ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ്, സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ്, സെക്രട്ടറി എ.എ.റഹിം എന്നിവര്‍ തിരുവനന്തപുരത്ത് പരിപാടി ഉദ്ഘാടനം ചെയ്യും. ട്രഷറര്‍ എസ്.കെ.സജീഷ് കോഴിക്കോട് പേരാമ്പ്രയിലും വൈസ് പ്രസിഡന്റ് കെ.യു. ജീഷ്‌കുമാര്‍ എം.എല്‍.എ പത്തനംതിട്ടയിലെ കോന്നിയിലും ജോ. സെക്രട്ടറി വി.കെ.സനോജ് തിരുവനന്തപുരത്തും ധര്‍ണ ഉദ്ഘാടനം ചെയ്യും.

45 ദിവസത്തിനുള്ളില്‍ 4 സിപിഎം പ്രവര്‍ത്തകരെയാണ് കോണ്‍ഗ്രസ്-ബിജെപി ക്രിമിനലുകള്‍ അരുംകൊല ചെയ്തതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിനെതിരെ സമൂഹ മനസാക്ഷി ഉണര്‍ത്തുന്നതിന്റെ ഭാഗമായി സാംസ്‌കാരിക നായകരെയും സാമൂഹ്യ പ്രവര്‍ത്തകരെയും സന്ദര്‍ശിക്കുകയും കെ.ഇ.എന്‍, എം.മുകുന്ദന്‍, കെ.പി.രാമനുണ്ണി തുടങ്ങി സാഹിത്യ മേഖലയിലെതന്നെ നിരവധി പ്രമുഖര്‍ ഡിവൈഎഫ്ഐയുടെ ക്യാമ്പയിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് -ബിജെപി കൊലപാതക രാഷ്ട്രീയത്തിനെതിരായ പ്രതിഷേധ ധര്‍ണ്ണ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും നടത്തുകയെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


Next Story

Related Stories