TopTop

പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് അധികാരമില്ല - സുപ്രീം കോടതി

പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് അധികാരമില്ല - സുപ്രീം കോടതി

പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അധികാരമില്ല എന്ന് സുപ്രീം കോടതി. പാസ്‌പോര്‍ട്ട് അതോറിറ്റികള്‍ക്ക് മാത്രമേ ഇതിന് അധികാരമുള്ളൂ എന്നും കോടതി വ്യക്തമാക്കി. അശോക് രാമചന്ദര്‍ ചുഗാനി എന്നയാളുടെ പാസ്‌പോര്‍ട്ടും പാന്‍ കാര്‍ഡും റെസിഡന്റ് പെര്‍മിറ്റും തിരിച്ചുനല്‍കാനുള്ള പ്രത്യേക കോടതി ഉത്തരവ് ബോംബെ ഹൈക്കോടതി ശരിവച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് എന്‍ഫോഴ്‌സമെന്റ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റിന് പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കാനുള്ള അധികാരമില്ല എന്ന് ജസ്റ്റിസുമാരായ അരുണ്‍ മിശ്രയുടേയും ഇന്ദിര ബാനര്‍ജിയുടേയും ബെഞ്ച് വ്യക്തമാക്കിയത്. 2008ല്‍ സുരേഷ് നന്ദ വേഴ്‌സസ് സിബിഐ എന്ന കേസില്‍ ഇക്കാര്യം സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.


Next Story

Related Stories