TopTop

വിഎസ്സിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യാജ വാർത്ത, പ്രൈവറ്റ് സെക്രട്ടറി ഡിജിപിക്ക് പരാതി നല്‍കി

വിഎസ്സിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യാജ വാർത്ത,   പ്രൈവറ്റ് സെക്രട്ടറി ഡിജിപിക്ക് പരാതി നല്‍കി

വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യനിലയെക്കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതായി ഡിജിപിക്ക് പരാതി. മുൻമുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വിഎസിനെ കുറിച്ച് തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും ഇതിനെതിരെ കടുത്ത നടപടി വേണമെന്നുമാണ് പരാതി. വിഎസ്സിന്‍റെ പ്രൈവറ്റ് സെക്രട്ടറി സി സുശീൽ കുമാറാണ് പരാതി നൽകിയത്.

ഒരു ഓൺലൈൻ മാധ്യമത്തിൽ വന്നതെന്നാണ് പരാതിയിൽ പറയുന്നത്. ഫെബ്രുവരി 14-മുതൽ ഈ വാർത്ത തെറ്റിദ്ധാരണാ ജനകമായ രീതിയിൽ പ്രചരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളിലും മറ്റും സമാനമായ വാർത്തകൾ പ്രചരിച്ചെന്നും പരാതി ചൂണ്ടിക്കാട്ടുന്നു. എം ഫ്ലിന്‍റ് മീഡിയ ഡോട്ട് കോം എന്ന ഓൺലൈൻ മാധ്യമത്തിന്‍റെ പേരെടുത്ത് പറഞ്ഞാണ് പരാതി.

വ്യാജ വാർത്ത പ്രചരിപ്പിച്ച പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടി വേണമെന്നും പരാതിയിൽ വിഎസ്സിന്‍റെ പ്രൈവറ്റ് സെക്രട്ടറി ആവശ്യപ്പെടുവന്നു


Next Story

Related Stories