TopTop

ഏഷ്യാനെറ്റ് മലയാളത്തിലെ മാധ്യമപ്രവർത്തകർ വ്യാജരെന്ന് ഏഷ്യാനെറ്റ് കന്നഡ ചാനൽ സുവർണ

ഏഷ്യാനെറ്റ് മലയാളത്തിലെ മാധ്യമപ്രവർത്തകർ വ്യാജരെന്ന് ഏഷ്യാനെറ്റ് കന്നഡ ചാനൽ സുവർണ

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർമാരും ക്യാമറാമാൻമാരും അടക്കമുള്ളവരെ വ്യാജ മാധ്യമപ്രവർത്തകർ എന്ന് വിളിച്ച് ഏഷ്യാനെറ്റിൻ്റെ കന്നഡ ചാനലായ സുവർണ ന്യൂസ്. 50 വ്യാജ മാധ്യമപ്രവർത്തകർ അറസ്റ്റിൽ എന്നാണ് സുവർണ ന്യൂസിൻ്റെ വാർത്ത. കർണാടക പൊലീസിനേയും പൊലീസ് കമ്മീഷണറേയും അഭിനന്ദിച്ച് ഏഷ്യാനെറ്റ് ചാനലുകളുടെ മാതൃ കമ്പനിയായ ജുപ്പീറ്ററിൻ്റെ ഉടമയും ബിജെപിയുടെ രാജ്യസഭ എംപിയുമായ രാജീവ് ചന്ദ്രശേഖർ മണിക്കൂറുകൾക്ക് മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പുറമെയാണ് സുവർണ ചാനൽ ഏഷ്യാനെറ്റിലേതുൾപ്പടെയുള്ള കേരളത്തിൽ നിന്നുള്ള റിപ്പോർട്ടർമാരേയും ക്യാമറാമാന്മാരേയും വ്യാജന്മാർ എന്ന് വിളിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, മീഡിയ വൺ, ന്യൂസ് 18 കേരളം, 24 ന്യൂസ് എന്നീ മലയാളം വാർത്താചാനലുകളുടെ റിപ്പോർട്ടർമാരേയും ക്യാമറാമാന്മാരേയും ജോലി ചെയ്യാൻ അനുവദിക്കാത്ത കസ്റ്റഡിയിലെടുത്ത കർണാടക പൊലീസിൻ്റെ നടപടിക്കിടെ പ്രതിഷേധമുയർന്നിരിക്കുകയാണ്. പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് നേരെ പൊലീസ് നടത്തിയ വെടിവയ്പിൽ ഇന്നലെ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിലൊരാൾ പ്രതിഷേധത്തിൽ പങ്കെടുത്തിട്ട് പോലുമില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്. ജുഡീഷ്യൽ അന്വേഷണ ആവശ്യം ബന്ധുക്കൾ മുന്നോട്ടുവച്ചിട്ടുമുണ്ട്. ഇവരുടെ മൃതദേഹമുള്ള വെൻലോക്ക് ഹോസ്പിറ്റലിലെ മോർച്ചറിക്ക് സമീപത്ത് നിന്നാണ് മലയാള മാധ്യമപ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാജ മാധ്യമപ്രവർത്തകർ പിടിയിൽ എന്നാണ് ബിജെപിയുടെ മലയാളം ചാനൽ ജനം ടിവിയും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാധ്യമപ്രവർത്തകരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു എന്ന് വരെ ജനം റിപ്പോർട്ട് ചെയ്തു.






Next Story

Related Stories