TopTop
Begin typing your search above and press return to search.

മദ്യത്തെ ചൊല്ലിത്തര്‍ക്കം, മകന്‍ അച്ഛനെ വെട്ടിക്കൊന്നു

മദ്യത്തെ ചൊല്ലിത്തര്‍ക്കം, മകന്‍ അച്ഛനെ വെട്ടിക്കൊന്നു

കൊച്ചി ചേരാനെല്ലൂരില്‍ മകന്റെ വെട്ടേറ്റ് അച്ഛന്‍ കൊല്ലപ്പെട്ടു. വിഷ്ണുപുരം സ്വദേശി ഭരതന്‍(65) ആണ് മരിച്ചത്. തലയ്ക്ക് പരിക്കേറ്റ നിലയില്‍ മകന്‍ ഉണ്ണികൃഷ്ണനും ആശുപത്രിയില്‍ ചികിൽസയിലാണ്.

വിഷ്ണു വാങ്ങിവച്ച മദ്യം ഭരതന്‍ എടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ട്. തര്‍ക്കത്തിനിടെ പരസ്പരം വെട്ടുകയായിരുന്നെന്നാണ് വിവരം.

ഇന്നലെ വൈകിട്ടോടെയാണ് അച്ഛനും മകനും ഏറ്റമുട്ടിയത്. തുടർന്ന് ഇരുവരേയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഭരതൻ മരിച്ചത്. ചേരാനെല്ലൂർ പൊലീസ് കേസെടുത്തു.


Next Story

Related Stories