TopTop
Begin typing your search above and press return to search.

അയോധ്യ വിധി: വര്‍ഗീയ പരാമര്‍ശം നടത്തിയ മൂന്ന് പ്രവാസികള്‍ക്കെതിരെ കേസെടുത്തു

അയോധ്യ വിധി: വര്‍ഗീയ പരാമര്‍ശം നടത്തിയ മൂന്ന് പ്രവാസികള്‍ക്കെതിരെ കേസെടുത്തു

അയോധ്യ കേസിലെ സുപ്രീം കോടതിയെ വിധിയെക്കുറിച്ച്‌ വര്‍ഗീയ പരാമര്‍ശം നടത്തിയ മൂന്ന് പ്രവാസികള്‍ക്കെതിരെ കേസെടുത്തു. മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ സ്വദേശികള്‍ക്കെതിരെയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ മൂന്ന് പേരും നിലവില്‍ വിദേശത്താണ്. അതേസമയം ഇതോടെ അയോധ്യ വിധിയുമായി ബന്ധപ്പെട്ട വര്‍ഗീയ പരാമര്‍ശങ്ങളുടെ പേരില്‍ പൊലീസ് കേസെടുത്തവരുടെ എണ്ണം അഞ്ചായി. വര്‍ഗീയ പോസ്റ്റിട്ട രണ്ട് പേര്‍ക്കെതിരെ കൊച്ചി സെന്‍ട്രല്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

കേരള പൊലീസ് സൈബര്‍ ഡോം എആണ് ഇവരുടെ പോസ്റ്റ് കണ്ടെത്തി നടപടി എടുത്തത്. പ്രതികള്‍ക്കെതിരെ ഐപിസി 153 എ, 550 ബി, 120 എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. വര്‍ഗീയ പ്രചാരണങ്ങളും പ്രകോപനപരമായ പരാമര്‍ശങ്ങളും സോഷ്യല്‍ മീഡിയയില്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വിധി വരുന്നതിന്റെ തലേദിവസം തന്നെ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡിജിപി ലോക്നാഥ് ബെഹ്രയടക്കമുള്ളവര്‍ ഇത് സംബന്ധിച്ച്‌ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.


Next Story

Related Stories