TopTop
Begin typing your search above and press return to search.

'കൈതോല പായവിരിച്ച്, പാലോം പാലോം'; നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു

പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു. 53 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇദ്ദേഹം ചികിത്സയിലായിരുന്നു. മലയാളികള്‍ ഒന്നടങ്കം ഏറ്റുപാടിയിട്ടുള്ള കൈതോല പായവിരിച്ച്, പാലോം പാലോം തുടങ്ങി നിരവധി നാടന്‍പാട്ടുകളുടെ രചയിതാവാണ് ജിതേഷ്.

ആതിരമുത്തന്‍ എന്ന നാടന്‍പാട്ട് സംഘത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ജിതേഷ് 1992ല്‍ എഴുതിയ നാടന്‍പാട്ടാണ് കൈതോല പായ വിരിച്ച് എന്നത്. എന്നാല്‍ മറ്റ് ഗായകരിലൂടെ പാട്ട് പ്രശസ്തമായതിന് ശേഷമാണ് ഇദ്ദേഹമാണ് രചയ്താവ് എന്ന സത്യം മലയളികല്‍ അറിയുന്നത്.

600-ഓളം നാടന്‍ പാട്ടുകള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. കഥപറയുന്ന താളിയോലകള്‍ എന്ന നാടകത്തിന്റെ രചയിതാവും, സംവിധായകനും, സംഗീതസംവിധായകനും ആയിരുന്നു. കൂടാതെ പന്ത് എന്ന സിനിമയ്ക്ക് ഗാനങ്ങള്‍ എഴുതുകയും, അതില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ ആലങ്കോടാണ് ജിതേഷിന്റെ സ്വദേശം. ചങ്ങരംകുളം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് പരിശേധനയ്ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.


Next Story

Related Stories