TopTop
Begin typing your search above and press return to search.

കൊല്ലത്ത് നാലുവയസ്സുകാരി മരിച്ചു, അമ്മയുടെ അടിയേറ്റെന്ന് സംശയം

കൊല്ലത്ത് നാലുവയസ്സുകാരി മരിച്ചു, അമ്മയുടെ അടിയേറ്റെന്ന് സംശയം

അമ്മയുടെ അടിയേറ്റ് 4 വയസുകാരി മരിച്ചതായി റിപ്പോർട്ട്. കൊല്ലം പാരിപ്പള്ളി സ്വദേശി ദീപുവിന്റെ മകൾ ദിയയാണ് മരിച്ചത്. പാരിപ്പള്ളിയിൽ നിന്നും മെഡിക്കൽ കോളേജിൽ കൊണ്ടു പോകുന്ന വഴി കുട്ടിയുടെ നില വഷളായതിനെ തുടർന്ന് കഴക്കൂട്ടം മിഷൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് റിപ്പോർട്ട്. കുട്ടിയുടെ കാലുകളിൽ അടിയേതിന്റെ പാടുകൾ ഉള്ളതായാണ് പോലീസും ഡോക്ടർമാരും നൽകുന്ന വിവരം. ആശുപത്രി അധികൃതരാണ് പോലീസിൽ അറിയിച്ചത്.

പിന്നാലെ പോലീസ് കുട്ടിയുടെ അമ്മ രമ്യയെ സ്റ്റേഷനിലേക്ക് മാറ്റി. കുട്ടിയെ അടിച്ചിരുന്നതായി അമ്മ കഴക്കൂട്ടം സിഐയോട് സമ്മതിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ അമ്മയെ കസ്റ്റഡിയിലെടുക്കുകയല്ല ചെയതതെന്നും വിവരങ്ങൾ ശേഖരിക്കാൻ കൊണ്ട് പോവുകയുമാണെന്നും കഴക്കൂട്ടം സിഐ പിന്നീട് പ്രതികരിച്ചു.

പനിയായിരുന്നു, അതിനാൽ കുട്ടി ഭക്ഷണം കഴിച്ചിരുന്നില്ല, ഇതിന്റെ പേരിൽ മർദ്ദിച്ചിരുന്നെന്നാണ് അമ്മ നൽകിയ വിവരം. എന്നാൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. കുട്ടിയുടെ മരണത്തിന് പിന്നാലെ അച്ഛൻ ബോധരഹിതനായി വീഴുകയും അമ്മയുടെ മാനസികാവസ്ഥയുമാണ് കൂടുതൽ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറയുന്നു. കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നോ എന്നതുൾപ്പെടെയുള്ളതിനെ കുറിച്ച് വിവരങ്ങളില്ല.

ആദ്യം പാരിപ്പള്ളി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യ നില മോശമായതിനെ തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ യാത്രാ മദ്ധ്യേ നില വഷളായതോടെ കഴക്കൂട്ടത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പാരിപ്പള്ളിയിൽ വച്ച് തന്നെ മർദ്ദനമേറ്റതിന്റെ പാടുകളും ശ്രദ്ധയിൽപ്പെട്ടിരുന്നു.


Next Story

Related Stories