TopTop
Begin typing your search above and press return to search.

വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കിയത് രാഷ്ട്രീയ ക്രിമിനലുകള്‍: ജി സുധാകരന്‍

വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കിയത് രാഷ്ട്രീയ ക്രിമിനലുകള്‍: ജി സുധാകരന്‍

ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ തനിക്കെതിരെ വിമര്‍ശനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍. വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കിയത് രാഷ്ട്രീയ ക്രിമിനലുകളാണെന്നും സുധാകരന്‍ ആരോപിച്ചു. പ്രസ്ഥാനത്തെ ഒറ്റുന്ന ഇവര്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ചില രാഷ്ട്രീയ ക്രിമിനലുകളുമായി ബന്ധമുള്ള മാധ്യമ പ്രവര്‍ത്തകരാണ് വാര്‍ത്ത ചോര്‍ത്തിയതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

അരൂര്‍ തോല്‍വിക്ക് കാരണം പൂതന പരാമര്‍ശമല്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. തോല്‍വി വിശദമായി പരിശോധിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. മന്ത്രി സുധാകരനും എ എം ആരിഫിനുമെതിരെ നിശിത വിമര്‍ശനമുയര്‍ന്നെന്നാണ് വാര്‍ത്ത പുറത്തുവന്നത്. സുധാകരന്റെ പൂതന പരാമര്‍ശവും എംഎല്‍എ എന്ന നിലയില്‍ ആരിഫ് മണ്ഡലത്തില്‍ ഒരു വികസനവും കൊണ്ടുവരാത്തതും വോട്ട് കുറച്ചെന്നായിരുന്നു വിമര്‍ശനം.

ഭൂരിപക്ഷ സമുദായാംഗം സ്ഥാനാര്‍ത്ഥിയാകണമെന്ന വെള്ളാപ്പള്ളി നടേശന്റെ നിര്‍ദ്ദേശം തള്ളിയത് തിരിച്ചടിയായി. മുന്‍ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോക്കെതിരെയും വിമര്‍ശനമുയര്‍ന്നു. സ്വയം സ്ഥാനാര്‍ത്ഥിയെന്നോണം അവര്‍ മുന്നോട്ട് പോയതും സംഘടനാ ദൗര്‍ബല്യവും പരാജയ കാരണമായെന്നാണ് യോഗം വിലയിരുത്തി.


Next Story

Related Stories