TopTop
Begin typing your search above and press return to search.

ശനിയാഴ്ച അവധി ഇനിയില്ല; സര്‍ക്കാര്‍ ഓഫിസുകള്‍ സാധാരണ നിലയിലേക്ക്

ശനിയാഴ്ച അവധി ഇനിയില്ല; സര്‍ക്കാര്‍ ഓഫിസുകള്‍ സാധാരണ നിലയിലേക്ക്

കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അനുവദിച്ചിരുന്ന ശനിയാഴ്ചകളിലെ അവധി ഇനിയില്ല. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജനുവരി 16 മുതല്‍ രണ്ടാം ശനിയാഴ്ച ഒഴികെ എല്ലാ ശനിയാഴ്ചകളും പ്രവര്‍ത്തി ദിവസമായിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

സംസ്ഥാനത്ത് കോവിഡ് സാഹചര്യം രൂക്ഷമായതോടെ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനത്തില്‍ മാറ്റം കൊണ്ടുവന്നത്. ആദ്യം 50 ശതമാനം ജീവനക്കാര്‍ ഹാജരായാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ പ്രവര്‍ത്തി ദിവസം അഞ്ചാക്കി ചുരുക്കി. അതോടെ ശനിയാഴ്ചകള്‍ അവധി ദിവസമായി. ആ തീരുമാനമാണ് സര്‍ക്കാര്‍ മാറ്റിയിരിക്കുന്നത്.


Next Story

Related Stories