TopTop
Begin typing your search above and press return to search.

ഓണ്‍ലൈന്‍ ചൂതാട്ടം: 78 ലക്ഷം രൂപ നഷ്ടപ്പെട്ട ഗുജറാത്തി ആത്മഹത്യ ചെയ്തു

ഓണ്‍ലൈന്‍ ചൂതാട്ടം: 78 ലക്ഷം രൂപ നഷ്ടപ്പെട്ട ഗുജറാത്തി ആത്മഹത്യ ചെയ്തു

'ഓണ്‍ലൈന്‍ പോക്കര്‍' ഗെയിം കളിച്ച്‌ 78 ലക്ഷം രൂപ നഷ്ടപ്പെട്ടയാള്‍ ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലാണ് സംഭവം. മോത്ത മേവ പ്രദേശത്ത് താമസിക്കുന്ന കുനാല്‍ മേത്ത എന്ന 39കാരന്‍ ഒരു കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. ബുധനാഴ്ച രാത്രിയിലാണ് സംഭവം.

രാവിലെ കിണറ്റില്‍ മേത്തയുടെ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തന്റെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയ പണം കൊണ്ടാണ് 'പോക്കര്‍ബാസി' ഗെയിം കളിച്ചതെന്ന് കുറിപ്പിലുള്ളതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു ഐടി കമ്ബനിയില്‍ ജോലി ചെയ്തു വരികയായിരുന്നു മേത്ത. കടം വാങ്ങി ഇത്തരം ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ നടത്തുക പതിവായിരുന്നു ഇദ്ദേഹം. കേസ് ഇപ്പോള്‍ പൊലീസ് സൈബര്‍ സെല്‍ അന്വേഷിക്കുകയാണ്.


Next Story

Related Stories