TopTop
Begin typing your search above and press return to search.

ഉമര്‍ ഖാലിദിനെ വെടി വച്ചയാള്‍ ഹരിയാന തിരഞ്ഞെടുപ്പില്‍ ശിവസേന സ്ഥാനാര്‍ത്ഥി

ഉമര്‍ ഖാലിദിനെ വെടി വച്ചയാള്‍ ഹരിയാന തിരഞ്ഞെടുപ്പില്‍ ശിവസേന സ്ഥാനാര്‍ത്ഥി

ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെ വെടി വച്ചയാള്‍ ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ ശിവസേന സ്ഥാനാര്‍ത്ഥി. ബഹദൂര്‍ഗഡ് മണ്ഡലത്തിലാണ് ഉമര്‍ ഖാലിദിനെ ആക്രമിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്ത നവീന്‍ ദലാല്‍ മത്സരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ന്യൂഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിന് മുന്നിലായിരുന്നു സംഭവം. ഗോരക്ഷകനാണ് എന്ന് സ്വയം അവകാശപ്പെടുന്ന നവീന്‍ ദലാല്‍ ആറ് മാസം മുമ്ബ്് ശിവസേനയില്‍ ചേര്‍ന്നു എന്നാണ് പറയുന്നത്. വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബിജെപിയും കോണ്‍ഗ്രസും പശുവിന്റേയും കൃഷിക്കാരുടേയും രക്തസാക്ഷികളുടേയും പാവങ്ങളുടേയും പേരില്‍ രാഷ്ട്രീയം കളിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും ഇതുകൊണ്ടാണ് ശിവസേനയില്‍ ചേര്‍ന്നത് എന്നും നവീന്‍ ദലാല്‍ പറയുന്നു. മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് താന്‍ മത്സരിക്കുന്നത് എന്നും നവീന്‍ ദലാല്‍ അവകാശപ്പെടുന്നു. ബഹദൂര്‍ഗഡില്‍ നവീന്‍ ദലാല്‍ നേരിടുന്നത് ബിജെപിയുടെ സിറ്റിംഗ് എംഎല്‍എ നപേഷ് കൗശിക്കിനേയും കോണ്‍ഗ്രസിന്റെ രജീന്ദര്‍ സിംഗ് ജൂനിനേയും ഐഎന്‍എല്‍ഡിയുടെ നഫെ സിംഗ് റാത്തിയേയുമാണ്.

നവീന്‍ ദലാലും മറ്റൊരാളും ചേര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 13ന് പാര്‍ലമെന്റിന് സമീപമുള്ള കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ പരിപാടിക്കെത്തിയ നവീന്‍ ദലാലിനെ ആക്രമിച്ചത്. ഇവരെ ഹരിയാനയിലെ ഫത്തേബാദില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഗോസംരക്ഷണ പരിപാടികള്‍ക്ക് ശ്രദ്ധ ആകര്‍ഷിക്കാനാണ് ഉമര്‍ ഖാലിദിനെ ആക്രമിച്ചത് എന്നായിരുന്നു ഇവരുടെ വിശദീകരണം. നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഡല്‍ഹി കേസും മറ്റ് രണ്ട് കേസുകളും നവീന്‍ പരാമര്‍ശിച്ചിട്ടുണ്ട്.


Next Story

Related Stories