TopTop
Begin typing your search above and press return to search.

ഹരിയാന: സര്‍ക്കാരുണ്ടാക്കാന്‍ ദുഷ്യന്ത് ചൗട്ടാലയുടെ സഹായം തേടി കോണ്‍ഗ്രസ്, ബിജെപിയും

ഹരിയാന: സര്‍ക്കാരുണ്ടാക്കാന്‍ ദുഷ്യന്ത് ചൗട്ടാലയുടെ സഹായം തേടി കോണ്‍ഗ്രസ്, ബിജെപിയും

ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ദുഷ്യന്ത് ചൗട്ടാലയുടെ സഹായം തേടി കോണ്‍ഗ്രസ്ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ജെജെപി (ജനനായക് ജനതാ പാര്‍ട്ടി) നേതാവ് ദുഷ്യന്ത് ചൗട്ടാലയുടെ സഹായം തേടി കോണ്‍ഗ്രസ് ആകെയുള്ള 90 സീറ്റില്‍ 32 സീറ്റിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 38 സീറ്റില്‍. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 46 സീറ്റ്. ജെജെപി 12 സീറ്റില്‍ ലീഡ് ചെയ്യുന്നു. ഐഎന്‍എല്‍ഡി രണ്ട് സീറ്റിലും.

ബിജെപിയും സര്‍ക്കാര്‍ രൂപീകരണത്തിന് ജെജെപിയുടെ സഹായം തേടി. അതേസമയം സര്‍ക്കാര്‍ രൂപീകരണത്തില്‍ തങ്ങളുടെ പങ്ക് നിര്‍ണായകമായിരിക്കുമെന്ന് മനസിലായ ദുഷ്യന്ത് ചൗട്ടാല മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. ഇതുവരെയുള്ള ലീഡ് നിലയനുസരിച്ച് ഒരു കക്ഷിക്കും കേവല ഭൂരിപക്ഷമുണ്ടാകാന്‍ സാധ്യതയില്ല. തൂക്ക് സഭ നിലവില്‍ വരാനുള്ള സാഹചര്യങ്ങളാണ് ഹരിയാനയില്‍ കാണുന്നത്.

വിഭാഗീയതയില്‍ ആടിയുലഞ്ഞാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഭൂപീന്ദര്‍ ഹൂഡ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു. പരസ്യമായി തന്നെ ഭൂപീന്ദര്‍ നേതൃത്വത്തെ വെല്ലുവിളിച്ചിരുന്നു. ജമ്മു കാശ്മീരിന്റെ ആര്‍ട്ടിക്കിള്‍ 370 ഉള്‍പ്പടെയുള്ള വിഷയങ്ങൡ ദേശീയ നേതൃത്വത്തിന്റെ നിലപാട് ഭൂപീന്ദര്‍ ഹൂഡ തള്ളിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ അനുയായിയും ദലിത് വിഭാഗക്കാരനുമായ അശോക് തന്‍വറിനെ മാറ്റി കുമാരി സെല്‍ജയെ, സോണിയ ഗാന്ധി പിസിസി പ്രസിഡന്റായി നിയമിച്ചിരുന്നു.


Next Story

Related Stories