TopTop
Begin typing your search above and press return to search.

കനത്തമഴയിൽ ഇത്തവണയും വീട്ടിൽ വെള്ളംകയറി, നടി മല്ലികാസുകുമാരൻ ബന്ധുവീട്ടിലേക്ക് മാറി

കനത്തമഴയിൽ ഇത്തവണയും വീട്ടിൽ വെള്ളംകയറി, നടി മല്ലികാസുകുമാരൻ ബന്ധുവീട്ടിലേക്ക് മാറി

തിരുവനന്തപുരത്തിന്റെ വിവിധഭാഗങ്ങളിൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. നടി മല്ലികാ സുകുമാരൻ കുണ്ടമൺകടവിലെ വീട്ടിൽ ഉൾപ്പെടെ വെള്ളം കയറിയതിനെത്തുടർന്ന് ഇവർ ബന്ധുവീട്ടിലേക്ക് മാറി. കരമനയാറ്റിൽ വെള്ളം പൊങ്ങിയതോടെയാണ് കുണ്ടമൺകടവ് ഏലാ റോഡിലെ 13 വീടുകളിൽ വെള്ളം കയറിയത്.

വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ റബ്ബർബോട്ട് എത്തിച്ചായിരുന്നു പ്രദേശവാസികളെ മറ്റിടങ്ങളിലേക്ക് മാറ്റിയത്. ജവഹർനഗറിലെ സഹോദരന്റെ വീട്ടിലേക്കാണ് മല്ലികാ സുകുമാരൻ മാറിയത്. കേരളം മഹാ പ്രളയത്തിൽ മുങ്ങിയ 2018- ലും ഈ പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു. അന്നും മല്ലികാസുകുമാരൻ ഉൾപ്പടെയുള്ളവരെ മാറ്റിയിരുന്നു. വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്തതിന് പിന്നാലെ അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകൾ ഉൾപ്പെടെ ഇന്നലെ തുറന്നിരുന്നു. ഇത്തരത്തിൽ

ഡാം തുറന്നതാണ് രണ്ടുതവണയും വെള്ളം കയറാൻ കാരണമായതെന്ന് മല്ലികാസുകുമാരൻ പറഞ്ഞു. വീടിനുപിറകിലെ കനാൽ ശുചിയാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് പരാതി നൽകിയെങ്കിലും മൂന്നുവർഷമായി നടപടിയുണ്ടായില്ലെന്നും മല്ലിക പറഞ്ഞു.

കോവിഡ് രോഗബാധയെ തുടർന്ന് ജോർദ്ദാനിൽ കുടുങ്ങിയ നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയും ഉൾപ്പെടുന്ന സംഘം കേരളത്തിൽ തിരിച്ചെത്തി. രാവിലെ 9 മണിയോടെ ജോര്‍ദാനിൽ നിന്നും പ്രത്യേക വിമാനത്തിലാണ് 58 പേരടങ്ങുന്ന സംഘം കേരളത്തിൽ തിരിച്ചെത്തിയത്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായാണ് ആടു ജീവിതം ടീം എത്തുന്നത്. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡൽഹി വഴിയാണ് ഇവർ കൊച്ചിയിലെത്തുന്നത്.

അരോഗ്യ പരിശോധനയ്ക്ക് ശേഷം സംഘത്തെ ഫോർട്ട്കൊച്ചിയിൽ തയ്യാറാക്കിയ പ്രത്യേത ക്വാറൻറൈനിൽ പ്രവേശിപ്പിച്ചു.


Next Story

Related Stories