പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യുകയും യുഎപിഎ ചുമത്തുകയും ചെയ്ത രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റി. അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയാണ് ഈമാസം 14ലേക്ക് മാറ്റി.
ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പോലീസിനോട് വിശദീകരണം തേടി. ഈമാസം ആറിനും ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയിരുന്നു. ഇന്നത്തേക്കാണ് അന്ന് മാറ്റിയത്. യുഎപിഎയില്‍ പുനരാലോചന നടത്താന്‍ രണ്ട് ദിവസം വേണമെന്ന പ്രോസിക്യൂഷന് വാദം കണക്കിലെടുത്താണ് അന്ന് കേസ് മാറ്റിയത്.
യുഎപിഎ നിലനിര്‍ത്തിക്കൊണ്ടും ജാമ്യത്തെ എതിര്‍ത്തുകൊണ്ടുമുള്ള റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ തള്ളിയത്. എന്നാല്‍ പ്രതികള്‍ വിദ്യാര്‍ത്ഥികളാണെന്ന് അവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. യുഎപിഎ പോലുള്ള വകുപ്പുകള്‍ ചുമത്തുന്നത് അവരുടെ ഭാവിയെ ബാധിക്കുമെന്നും കേസില്‍ യുഎപിഎ ഈ ഘട്ടത്തില്‍ തന്നെ പരിഗണിക്കേണ്ടതാണെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ആലോചന നടത്താന്‍ രണ്ട് ദിവസം വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. എന്നാല്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിശദീകരണം വേണമെന്ന് ഹൈക്കോടതി ഇന്ന് പോലീസിനോട് ആവശ്യപ്പെട്ടു.
നോട്ടുനിരോധനത്തിന് മൂന്ന് വയസ്സ്: കറൻസി ഇടപാടുകളുടെ തോത് മുൻകാലങ്ങളെക്കാൾ വർധിച്ചെന്ന് റിസർവ്വ് ബാങ്ക്