Top

ഉള്ളടക്കത്തിൽ പരാതിയുണ്ടെങ്കിൽ പോലീസിനെ സമീപിക്കാം, സിസ്റ്റർ ലൂസിയുടെ ആത്മകഥയ്ക്കെതിരായ ഹർജി ഹൈക്കോടതി തള്ളി

ഉള്ളടക്കത്തിൽ പരാതിയുണ്ടെങ്കിൽ പോലീസിനെ സമീപിക്കാം, സിസ്റ്റർ ലൂസിയുടെ ആത്മകഥയ്ക്കെതിരായ ഹർജി ഹൈക്കോടതി തള്ളി

കന്യാസ്ത്രീ മഠങ്ങളുടെ ഉള്ളറകളിൽ ചൂഷണങ്ങൾ തുറന്ന് കാട്ടി ഇതിനോടകം വിവാദമായ സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ 'തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ കർത്താവിന്റെ നാമത്തിൽ' ന്റെ അച്ചടിയും വിതരണവും നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് എസ്എംഐ സന്യാസിനി സഭാംഗമായ സിസ്റ്റർ ലിസിയ ജോസഫാണ് ഹൈക്കോടതിയെ സമീപിച്ചത്. പുസ്തകത്തിന്റെ ഉള്ളടക്കത്തക്കുറിച്ച് പരാതിയുണ്ടെങ്കിൽ പോലീസിനെ സമീപിക്കാമെന്ന് വ്യക്തമാക്കിയായിരുന്നു കോടതിയുടെ നടപടി.

പോലീസിന് സമീപിച്ച് നടപടി ഉണ്ടായില്ലെങ്കില്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. പുസ്തകത്തിലെ പരാമർശങ്ങൾ വൈദികർക്കും കന്യാസ്ത്രീകൾക്കും മാനക്കേട് ഉണ്ടാക്കുന്നതാണെന്നായിരുന്നു ഹർ‌ജിയിലെ പ്രധാന ആരോപണം. സിസ്റ്റർ ലൂസി കളപ്പുര, ഡി സി ബുക്സ് എന്നിവയ്ക്ക് പുറമെ ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരും കേസിൽ എതിർ കക്ഷികളായിരുന്നു.‌

സഭയ്ക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ രംഗത്ത്. കന്യാസ്ത്രീയായതിനു ശേഷം തന്നെ നാലുതവണ ലൈംഗികമായി പീഡിപ്പിക്കാൻ വൈദികർ ശ്രമിച്ചെന്ന് ലൂസി ആരോപിച്ചു. മഠത്തിൽ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ച സംഭവം വരെയുണ്ടായെന്ന് അവർ ആരോപിച്ചു.

കന്യാസ്ത്രീ മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തിച്ചേർന്ന് പുരോഹിതർ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നും അവർ പറഞ്ഞു. കൊട്ടിയൂർ കേസിലെ പ്രതിയായ ഫാദർ റോബിന് പല കന്യാസ്ത്രീകളുമായി ബന്ധമുണ്ടെന്നും ഉൾപ്പെടെയായിരുന്നു ലൂസി കളപ്പുര നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.


Next Story

Related Stories