TopTop
Begin typing your search above and press return to search.

അയോധ്യ വിധി: നാളെ രാജ്യത്ത് കനത്ത സുരക്ഷ

അയോധ്യ വിധി: നാളെ രാജ്യത്ത് കനത്ത സുരക്ഷ

അയോധ്യക്കേസില്‍ നാളെ വിധി വരാനിരിക്കുന്ന സാഹചര്യത്തില്‍ രാജ്യമെമ്പാടും കനത്ത ജാഗ്രതാ നിര്‍ദ്ദേശം. വിവിധ ഹിന്ദു മുസ്ലിം സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രാജ്യത്ത് സമാധാനം പാലിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാം സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയവും ആവശ്യപ്പെടുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ചു ചേര്‍ത്ത ഉന്നത പോലീസ്, അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരുടെ യോഗം മൂന്ന് മണിക്കൂര്‍ നീണ്ടു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് രണ്ട് ഹെലികോപ്ടറുകള്‍ സജ്ജമായിരിക്കുമെന്ന് ആദിത്യനാഥ് അറിയിച്ചു. ഒന്ന് ലക്‌നൗവിലും മറ്റൊന്ന് അയോധ്യയിലുമായിരിക്കും വിന്യസിക്കുക. ഉത്തര്‍പ്രദേശിലെ എല്ലാ സ്‌കൂളുകളും കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച വരെ അടഞ്ഞുകിടക്കും.

1980ലാണ് അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി സംബന്ധിച്ച് ഹിന്ദുക്കളും മുസ്ലിങ്ങളും തര്‍ക്കത്തിന് രാഷ്ട്രീയ സ്വഭാവം കൈവന്നത്. 1992ല്‍ വലതുപക്ഷ ആക്ടിവിസ്റ്റുകള്‍ 16-ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ബാബറി മസ്ജിദ് പൊളിക്കുകയും യെ്തു. രാമജന്മ ഭൂമിയിലെ ക്ഷേത്രം പൊളിച്ചാണ് മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ ഈ മസ്ജിദ് നിര്‍മ്മിച്ചതെന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ അതിന് തെളിവില്ലെന്നാണ് മുസ്ലിം സംഘടനകളുടെ വാദം. തുടര്‍ന്നുണ്ടായ കലാപത്തില്‍ മൂവായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്.

വിധിക്ക് മുന്നോടിയായി മുതിര്‍ന്ന ആര്‍എസ്എസ് ബിജെപി നേതാക്കളും പ്രധാനപ്പെട്ട മുസ്ലിം സംഘടനകളുടെ മേധാവികളും തമ്മില്‍ ചര്‍ച്ച നടത്തി. കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സന്തോഷ പ്രകടനമോ പ്രതിഷേധ പ്രകടനമോ പാടില്ലെന്ന് ഇവര്‍ നിര്‍ദ്ദേശിച്ചു. സുപ്രിംകോടതി വിധി എന്തുതന്നെയായാലും അത് ഏകകണ്‌ഠേന അംഗീകരിക്കുമെന്ന് നേരത്തെ തന്നെ തീരുമാനമായിട്ടുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത മുന്‍ കേന്ദ്രമന്ത്രി ഷാനവാസ് ഹുസൈന്‍ വ്യക്തമാക്കി.

വിധി പ്രഖ്യാപിക്കുന്ന ഭരണഘടനാ ബെഞ്ചിലെ അഞ്ച് ജഡ്ജിമാര്‍ക്കുമുള്ള സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്കും സുപ്രിംകോടതി പരിസരത്തിനും പുറമെ രാജ്യമെമ്പാടും കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Next Story

Related Stories