TopTop
Begin typing your search above and press return to search.

തമിഴ്‌നാട്ടില്‍ തീ പൊള്ളലേറ്റ ആന ചെരിഞ്ഞു; പുറത്തുവരുന്നത് കൊടുംക്രൂരതയുടെ ദൃശ്യങ്ങള്‍

തമിഴ്‌നാട്ടില്‍ തീ പൊള്ളലേറ്റ ആന ചെരിഞ്ഞു; പുറത്തുവരുന്നത് കൊടുംക്രൂരതയുടെ ദൃശ്യങ്ങള്‍

തമിഴ്‌നാട്ടില്‍ നീലഗിരി ജില്ലയിലെ മസിനഗുഡിയില്‍ തീപൊള്ളലേറ്റ ആന ചെരിഞ്ഞു. ജനവാസ മേഖലയിലെത്തിയ ആനയ്ക്കുനേരെ പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് എറിഞ്ഞതാണ് ദാരുണ അന്ത്യത്തിന് കാരണം. റിസോര്‍ട്ട് നടത്തിപ്പുകാര്‍ കത്തിച്ചെറിയ ടയര്‍ ആനയുടെ ചെവിയില്‍ കുടുങ്ങുകയായിരുന്നു. ഗുരുതരമായ പൊള്ളലും രക്ത നഷ്ടവുമാണ് മരണത്തിന് കാരണമായത്. സംഭവത്തില്‍ രണ്ടുപേരെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസമാണ് ആനയ്ക്കുനേരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിലും മരുന്നിനോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. വേദനകൊണ്ട് ഓടിപ്പോയ ആനയെ അവശനിലയില്‍ വീണുകിടക്കുന്ന നിലയില്‍ പിന്നീട് കണ്ടെത്തി. എന്നാല്‍ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. മനുഷ്യ ക്രൂരതയുടെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നതോടെ വലിയ രോഷം ഉയര്‍ന്നിട്ടുണ്ട്.



Next Story

Related Stories