TopTop

'ഡിയര്‍ കോമ്രേഡ്' നായിക രശ്മിക മന്ദാനയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

ഡിയർ കോമറേഡ് ഉൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികയായെത്തിയ കന്നഡ, തെലുങ്ക് നടി രശ്മിക മന്ദാനയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. കുടക് വിരാജ്പേട്ട് സെറിനിറ്റി ഹാളിനു സമീപത്തുള്ള വീട്ടിലാണ് പരിശോധന നടത്തുന്നത്. രശ്മികയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് പരിശോധന നടക്കുന്ന വീട്.

രശ്മികയുമായി ബന്ധപ്പെട്ട ബാങ്ക്, സ്വത്ത് വിശദാംശങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ പത്ത് മണി മുതല്‍ തുടങ്ങിയ പരിശോധനയിൽ‌ പത്തിലധികം ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. ബെംഗളൂരുവിൽനിന്നുള്ള ഉദ്യോഗസ്ഥർ മൂന്ന് കാറുകളിലായി ഇന്നു രാവിലെ ഏഴരയോടെയാണു രശ്മികയുടെ വീട്ടിലെത്തിയത്. പരിശോധനാ സമയത്ത് രശ്മികയുടെ അമ്മ മാത്രമാണ് വീട്ടിലെത്തിയത്. ഒരു സിനിമയുടെ ചിത്രീകരണത്തിലായതിനാൽ രശ്മിക വീട്ടിലില്ല.

തെലുങ്ക് ചലച്ചിത്രമേഖലയിലും പ്രശസ്തയായ രശ്മിക കിരിക് പാർട്ടി എന്ന സിനിമയിലൂടെയാണ് സിനിമ രംഗത്ത് പ്രവേശിച്ചത്. ഗീതാഗോവിന്ദം എന്ന സിനിമയിലൂടെ മലയാളികള്‍ക്കും സുപരിചിതയായ നടിയാണ് രശ്മിക മന്ദാന. മലയാളത്തില്‍ മൊഴിമാറ്റിയ എത്തിയ ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലെ നായികയായിരുന്നു. കന്നഡ സിനിമയില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന അഭിനേത്രിമാരിൽ‌ ഒരാൾ‌കൂടിയാണ് രശ്മിക മന്ദാന.


Next Story

Related Stories