എ കെ 47 ബുള്ളറ്റുകളെ ചെറുക്കാന്‍ കഴിയുന്ന ബുള്ളറ്റ് പ്രൂഫ് ഹെല്‍മറ്റ് ഇന്ത്യന്‍ ആര്‍മി മേജര്‍ വികസിപ്പിച്ചു. ലോകത്ത് ഇതാദ്യമായാണ് ഇത്തരമൊരു ഹെല്‍മറ്റ് വികസപിച്ചിരിക്കുന്നത്. 10 മീറ്റര്‍ പരിധിയില്‍ നിന്നുള്ള ബുള്ളറ്റുകളെ തടയാന്‍ ഇവയ്ക്കാകും. നേരത്തെ സ്നിപ്പര്‍ ബുള്ളറ്റുകളെ ചെറുക്കാന്‍ കഴിയുന്ന ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് ഇതേ മേജര്‍ വികസിപ്പിച്ചിരുന്നു. അഭേദ്യ പദ്ധതി പ്രകാരം മേജര്‍ അനൂപ് മിശ്രയാണ് ഇവ വികസിപ്പിച്ചെടുത്തത്. ആര്മിവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ ആര്‍മിയുടെ പൂനെയിലെ കോളേജ് ഓഫ് മിലിട്ടറി എന്‍ജിനിയറിംഗില്‍ (സിഎംഇ) പ്രവര്‍ത്തിക്കുകയാണ് മേജര്‍ അനൂപ് മിശ്ര. പഴയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും വെടിയേറ്റതിനെ തുടര്‍ന്നാണ് കൂടുതല്‍ സുരക്ഷിതമായ വലിയ ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് വികസിപ്പിക്കാനുള്ള ശ്രമം അനൂപ് മിശ്ര നടത്തിയത്. നേരത്തെ ഒരു സ്വകാര്യ കമ്ബനിയുമായി ചേര്‍ന്ന് ലോകത്തെ ഏറ്റവും വില കുറഞ്ഞ ഗണ്‍ഷോട്ട് ലൊക്കേറ്റര്‍, മിലിട്ടറി എഞ്ചിനിയറിംഗ് കൊളേജ് വികസിപ്പിച്ചിരുന്നു. 400 മീറ്റര്‍ വരെ ദൂരത്ത് നിന്ന് ബുള്ളറ്റ് എവിടെ നിന്ന് എന്ന് ലൊക്കേറ്റ് ചെയ്യാനാകും. ആക്രമണം ചെറുക്കാനും. 2016-17 വര്‍ഷം 50,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ഇന്ത്യന്‍ ആര്‍മിക്ക് വേണ്ടി നിര്‍മ്മിച്ചിരുന്നു.