TopTop
Begin typing your search above and press return to search.

സിക്കിമിനെ വിദേശ രാജ്യമാക്കി ഡല്‍ഹി സര്‍ക്കാരിന്റെ പരസ്യം; വിവാദമായതോടെ പിന്‍വലിച്ചു

സിക്കിമിനെ വിദേശ രാജ്യമാക്കി ഡല്‍ഹി സര്‍ക്കാരിന്റെ പരസ്യം; വിവാദമായതോടെ പിന്‍വലിച്ചു

സിവില്‍ ഡിഫന്‍സ് വോളന്റിയേഴ്‌സിനു വേണ്ടി പത്രങ്ങളില്‍ നല്‍കിയ പരസ്യത്തില്‍ സിക്കിമിനെ മറ്റൊരു രാജ്യമാക്കി ഡല്‍ഹി സര്‍ക്കാര്‍. സംഭവത്തില്‍ പ്രതിഷേധവുമായി സിക്കിം സര്‍ക്കാര്‍ രംഗത്തു വന്നതോടെ പരസ്യം പിന്‍വലിച്ചു. ഗുരുതരമായ തെറ്റ് വരുത്തിയതിന്റെ പേരില്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സിലെ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.

നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് സിക്കിമിനെയും ഇന്ത്യക്ക് പുറത്തുള്ള രാജ്യമായി പരസ്യത്തില്‍ പറയുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ചിത്രം വച്ചാണ് ശനിയാഴ്ച്ച പുറത്തിറങ്ങിയ പത്രങ്ങളില്‍ ഈ പരസ്യം വന്നത്. പരസ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തങ്ങളുടെ പ്രതിഷേധവും നിരാശയും അറിയിച്ച് സിക്കിം ചീഫ് സെക്രട്ടറി എസ് സി ഗുപ്ത ഡല്‍ഹി ചീഫ് സെക്രട്ടറി വിജയ് കുമാര്‍ ദേവിന് കത്തെഴുതി. 1975 ല്‍ ഇന്ത്യയുടെ 22 ആമത് സംസ്ഥാനമായി രൂപം കൊണ്ടതു മുതല്‍ മഹത്തായ ഈ രാജ്യത്തിന്റെ ഭാഗമായതില്‍ അഭിമാനം കൊള്ളുന്നവരാണ് സിക്കിം ജനതയെന്നും ഈ പരസ്യം തങ്ങള്‍ക്ക് അത്യധികം മനോവേദന ഉണ്ടാക്കിയെന്നുമാണ് സിക്കിം ചീഫ് സെക്രട്ടറി കത്തില്‍ പറയുന്നത്. ഇത്രയും വേഗം പരസ്യം പിന്‍വലിക്കാനും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പരസ്യം പിന്‍വലിക്കപ്പെട്ടത്. സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗും ഇത്തരമൊരും തെറ്റ് വന്നതിലുള്ള തന്റെ നിരാശ പ്രകടിപ്പിച്ചിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തായി ഡല്‍ഹി ലെഫ്റ്റന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ അറിയിച്ചതായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിക്കിം ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നും ഒരിക്കലും ക്ഷമിക്കാനാവാത്ത തെറ്റാണ് സംഭവിച്ചിരിക്കുന്നതെന്നുമായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം.


Next Story

Related Stories