TopTop

തീവ്രവാദികൾക്കൊപ്പം പിടിയിലായ പോലീസ് ഉദ്യോഗസ്ഥൻ ദാവീന്ദര്‍ സിങിനെ പിരിച്ചുവിട്ടു, മെഡലുകൾ തിരിച്ചെടുക്കും

തീവ്രവാദികൾക്കൊപ്പം പിടിയിലായ പോലീസ് ഉദ്യോഗസ്ഥൻ ദാവീന്ദര്‍ സിങിനെ പിരിച്ചുവിട്ടു, മെഡലുകൾ തിരിച്ചെടുക്കും

ജമ്മു കാശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ദാവീന്ദര്‍ സിങിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. ഇത് സംബന്ധിച്ച ഉത്തരവിറക്കിയതായി ജമ്മു കാശ്മീർ പോലീസ് വ്യക്തമാക്കി. ഉദ്യോഗസ്ഥനെതിരെ തുടർ‌നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ശുപാർശ ചെയ്ത അധികൃതർ ദാവീന്ദർ സിങ്ങിന് ലഭിച്ച മെഡലുകൾ തിരിച്ചെടുക്കാനും ആവശ്യപ്പെട്ടു.

ജമ്മു കാശ്മീർ ഡിജിപി ദിൽബഗ് സിങാണ് ഇക്കാര്യം അറിയിച്ചത്. ദാവീന്ദർ സിങ്ങിന് ലഭിച്ച മെഡലുകൾ തിരിച്ചെടുക്കാനും ശുപാർശയിൽ ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം രാഷ്ട്രപതിയുടെ പുരസ്‌ക്കാരം കിട്ടിയ പൊലീസ് ഓഫീസറാണ് അറസ്റ്റിലായ ദാവിന്ദര്‍ സിംങെന്ന വാദം തെറ്റാണെന്നും ഡിജിപി വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.

കുല്‍ഗാം ജില്ലയിലെ വാന്‍പോ ചെക്ക് പോസ്റ്റ് വഴി ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് നവീദ് ബാബുവിനൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് ഡെപ്യുട്ടി പൊലീസ് സുപ്രണ്ട് പദവിയിലുള്ള ദാവീന്ദർ സിങിനെ പോലീസ് പിടികൂടിയത്. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ഉന്നത കമാന്‍ഡറായ നവീദ് ബാബു, ഇര്‍ഫാന്‍, റാഫി എന്നിവരാണ് ദാവീന്ദര്‍ സിങ്ങിനൊപ്പം പിടിയിലായത്. ദാവീന്ദർ സിങ് തീവ്രവാദികൾക്ക് തന്റെ വീട്ടില്‍ തങ്ങാനുള്ള സൗകര്യം ചെയ്തു കൊടുത്തിരുന്നതായാണ് റിപ്പോര്‍ട്ട്. തീവ്രവാദികള്‍ ഡല്‍ഹിയില്‍ പൊകുന്നതിനിടെയാണ് അറസ്റ്റിലായത്. നാല് ദിവസത്തെ അവധിയിലായിരുന്നു ദേവിന്ദര്‍ സിംങ്.

പിന്നാലെ ശ്രീനഗറിലെ ബാദമി ബാഗ് കന്റോണ്‍മെന്റ് മേഖലയിലെ ദാവിന്ദര്‍ സിംങിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒരു എ കെ 47 റൈഫിളും രണ്ട് പിസ്റ്റലുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചിരുന്നു. പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതിയോടൊപ്പം ഡല്‍ഹിയില്‍ പോയി അവിടെ താമസിക്കാന്‍ ദേവീന്ദര്‍ സിംങ് ആവശ്യപ്പെട്ടിരുന്നുവെന്ന് പിന്നീട് തൂക്കികൊല്ലപ്പെട്ട അഫ്‌സല്‍ ഗുരു വെളിപ്പെടുത്തിയിരുന്നു.


Next Story

Related Stories