TopTop

ജനതാ കര്‍ഫ്യൂ ദിനത്തിന്റെ തലേന്ന് മദ്യവില്‍പ്പനയില്‍ 118.68% വര്‍ധന

ജനതാ കര്‍ഫ്യൂ ദിനത്തിന്റെ തലേന്ന് മദ്യവില്‍പ്പനയില്‍ 118.68% വര്‍ധന

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ ദിനത്തിന്റെ തലേദിവസം കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പന നടന്നതായി റിപ്പോര്‍ട്ട്. 22ന് രാവിലെ 7 മുതല്‍ രാത്രി 9 വരെ ബവ്റിജസ് ഔട്‌ലെറ്റുകളിലൂടെ വിറ്റഴിച്ചത് 63.92 കോടിയുടെ മദ്യമാണ്. വെയര്‍ഹൗസുകളിലൂടെ വിറ്റത് 12.68 കോടിയുടെ മദ്യം. കഴിഞ്ഞവര്‍ഷം ഇതേദിവസം ആകെ വിറ്റഴിച്ചത് 29.23 കോടിയുടെ മദ്യമായിരുന്നു.

ഇതില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ 36 മദ്യവില്‍പ്പനശാലകളുടെ കണക്ക് പുറത്തു വന്നിട്ടില്ല.

265 ഔട്‌ലെറ്റുകളാണ് ബവ്റിജസ് കോര്‍പ്പറേഷനുള്ളത്. ശരാശരി 26 കോടിയുടെ മദ്യവില്‍പ്പനയാണ് സംസ്ഥാനത്ത് ഒരുദിവസം നടക്കുന്നത്. ഇതിന്റെ സ്ഥാനത്താണ് 64 കോടിയോളം രൂപയുടെ കച്ചവടം നടന്നത്. മൊത്തം 118.68 ശതമാനത്തിന്റെ വര്‍ധന.


Next Story

Related Stories