TopTop
Begin typing your search above and press return to search.

ജെഎന്‍യു ആക്രമണം, സംഘര്‍ഷം നിയന്ത്രിച്ച വാട്സ്‌ആപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ ഫോണ്‍ പിടിച്ചെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

ജെഎന്‍യു ആക്രമണം, സംഘര്‍ഷം നിയന്ത്രിച്ച വാട്സ്‌ആപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ ഫോണ്‍ പിടിച്ചെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി ജവഹര്‍‌ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ ജനുവരി അഞ്ചിന് നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് ആരോപണവിധേയമായ വാട്സ് ആപ് ഗ്രൂപ്പുകള്‍ക്കെതിരെ നടപടി കര്‍ശനമാക്കാന്‍ ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. ആരോപണ വിധേയമായ ഗ്രൂപ്പുകളിലെ അംഗങ്ങളുടെയെല്ലാം ഫോണുകള്‍ പിടിച്ചെടുത്ത് വിവരങ്ങള്‍ പരിശോധിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.

ഒരു വാട്‍സാപ്പ് ഗ്രൂപ്പിലെയും അകത്ത് നടക്കുന്നതെന്തെന്ന് കമ്ബനിക്ക് പരിശോധിക്കാനാകില്ല എന്ന് കോടതിയില്‍ ഹാജരായ വാട്‍സാപ്പ് ഇന്ത്യയുടെ പ്രതിനിധികള്‍, അറിച്ചിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളും സ്വകാര്യതാ നയവുമനുസരിച്ച്‌ എല്ലാ ചാറ്റുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനാല്‍ സുരക്ഷിതമാണ്. അതുകൊണ്ട് തന്നെ ഗ്രൂപ്പില്‍ അംഗങ്ങളായവര്‍ക്ക് മാത്രമേ ഈ ചാറ്റുകള്‍ കാണാനാകൂ എന്നുമായിരുന്നു വാട്‍സാപ്പ് ഇന്ത്യയുടെ നിലപാട്. ഇതിന് പിന്നാലെയാണ് നിര്‍‌ദേശം.

അക്രമം നടന്ന ദിവസം തന്നെ അക്രമികള്‍ക്ക് നിര്‍ദേശങ്ങള്‍ കൈമാറുകയും അവകാശ വാദങ്ങളും ഭീഷണികളും പങ്കുവയ്ക്കുകയും ചെയ്ത വാട്സ് ആപ്പ് ഗ്രൂപ്പുകളായ ഫ്രണ്ട്സ് ഓഫ് ആര്‍എസ്‌എസ്, യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ലെഫ്റ്റ് എന്നിവയ്ക്കെതിരാണ് നിര്‍ദേശം. നേരത്തെ അക്രമവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുതെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് പുറത്തുവന്ന എല്ലാ മെസ്സേജുകളും ഫോട്ടോകളും വീഡിയോകളും പോസ്റ്റുകളും ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കണമെന്നായിരുന്നു ഗൂഗിള്‍, വാട്‍സാപ്പ്, ആപ്പിള്‍, ഫേസ്ബുക്ക് എന്നീ പ്ലാറ്റ്ഫോമുകള്‍ക്ക് നല്‍കിയ നോട്ടീസിലെ ഉള്ളടക്കം.

അക്രമത്തിന് നേതൃത്വം നല്‍കുതയും വിവരങ്ങള്‍ പങ്കുവയ്ക്കപ്പെടുകയും ചെയ്ത വാട്‍സാപ്പ് ഗ്രൂപ്പുകള്‍ പരിശോധിക്കണമെന്നും സര്‍വകലാശാലയില്‍ നടന്ന അക്രമത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ജെഎന്‍യുവിലെ തന്നെ മൂന്ന് പ്രൊഫസര്‍മാരായ അമീത് പരമേശ്വരന്‍, ശുക്ല സാവന്ത്, അതുല്‍ സൂദ് എന്നിവരാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. അക്രമത്തെ കുറിച്ച്‌ വിശദമായ അന്വേഷണം വേണമെന്നും പ്രൊഫസര്‍മാര്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ആയിരം ഏക്കറുള്ള സര്‍വകലാശാലയില്‍ 135 സിസിടിവി ക്യാമറകളുണ്ട്. ഇതില്‍ പതിഞ്ഞ ഒരു ദൃശ്യവും സൂക്ഷിക്കപ്പെട്ടില്ല. സര്‍വകലാശാലയിലെ സര്‍വര്‍ നശിപ്പിക്കപ്പെട്ടതാണെന്ന വാദം പരിശോധിക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.


Next Story

Related Stories