TopTop
Begin typing your search above and press return to search.

'സംവരണ വിഷയത്തിലെ ജാള്യത മറയ്ക്കാൻ വ്യക്തികള്‍ക്കെതിരായ കേസുകൾ ഉപയോഗിക്കുന്നു', പ്രതിരോധിക്കാൻ മുന്നിട്ടിറങ്ങി ജോസ് കെ മാണി

സംവരണ വിഷയത്തിലെ ജാള്യത മറയ്ക്കാൻ വ്യക്തികള്‍ക്കെതിരായ കേസുകൾ  ഉപയോഗിക്കുന്നു, പ്രതിരോധിക്കാൻ മുന്നിട്ടിറങ്ങി ജോസ് കെ മാണി

ബിനീഷ് കോടിയേരി, എം ശിവശങ്കര്‍ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം നടത്തുന്ന നീക്കങ്ങള്‍ സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികളില്‍ നിന്നും ശ്രദ്ധതിരിക്കാനുമുള്ള ശ്രമമെന്ന് ജോസ് കെ മാണി. ഫേസ്ബുക്ക് പോസ്റ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ജോസ് കെ മാണി സര്‍ക്കാറിനെ പ്രതിരോധിച്ച് രംഗത്ത് എത്തുന്നത്.

ഇപ്പോള്‍ നടക്കുന്നത് വ്യക്തികള്‍ക്കെതിരായ കേസുകള്‍ മുന്‍നിര്‍ത്തി എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള പ്രതിപക്ഷശ്രമമാണ്. ഇത് വിലപ്പോവില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കുന്നു. പ്രതിപക്ഷശ്രമം വിലപ്പോവില്ല. സംവരണവിഷയത്തില്‍ മലക്കംമറിഞ്ഞതിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന പരാമര്‍ശത്തില്‍ യുഡിഎഫിനെയും ജോസ് കെ മാണി കടന്നാക്രമിക്കുന്നുണ്ട്.

ജോസ് കെ മാണിയുടെ കുറിപ്പ്-

വ്യക്തികള്‍ക്കെതിരായ കേസുകള്‍ മുന്‍നിര്‍ത്തി എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള പ്രതിപക്ഷശ്രമം വിലപ്പോവില്ല. സംവരണവിഷയത്തില്‍ മലക്കംമറിഞ്ഞതിന്റെ ജാള്യത മറയ്ക്കാനും, തിരഞ്ഞെടുപ്പുകള്‍ അടുത്തതോടെ സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികളില്‍ നിന്നും ശ്രദ്ധതിരിക്കാനുമുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്.

വ്യക്തികള്‍ക്കെതിരായ കേസുകള്‍ മുന്‍നിര്‍ത്തി എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള പ്രതിപക്ഷശ്രമം...

Posted by Jose K Mani on Friday, October 30, 2020

എല്‍ഡിഎഫ് പ്രവേശനത്തിന് പിന്നാലെ സര്‍ക്കാര്‍ നിലപാടുകളെ പിന്തുണയ്ച്ച് നവമാധ്യമങ്ങളില്‍ സജീവമാണ് ജോസ് കെ മാണി. നേരത്തെ സാമ്പത്തിക സംവരണ സംവരണ വിഷയത്തിലും ജോസ് കെ മാണി സര്‍ക്കാര്‍ നിലപാടിനെ പിന്തുണയ്ച്ച് രംഗത്ത് എത്തിയിരുന്നു. മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് പൊതുസമൂഹത്തില്‍ നിന്നും ഉണ്ടായിട്ടുള്ളതെന്നും ഈ തീരുമാനത്തെ പിന്തുണക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നുമായിരുന്നു ജോസ് കെ മാണിയുടെ നിലപാട്.

മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് വലിയ...

Posted by Jose K Mani on Wednesday, October 28, 2020


സംവരണവിഷയത്തിലെ പ്രതികരണം-

മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് പൊതുസമൂഹത്തില്‍ നിന്നും ഉണ്ടായിട്ടുള്ളത്. ഈ തീരുമാനത്തെ പിന്തുണക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന നടപടി അംഗീകരിക്കാനാവില്ല. പാര്‍ലമെന്റ് പാസാക്കിയ ഭരണഘടനാഭേദഗതിയുടെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ ഇത് നടപ്പിലാക്കുന്നത്. സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്നത് ആരംഭകാലം മുതല്‍ കേരളാ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളില്‍ ഒന്നായിരുന്നു. പാര്‍ലമെന്റില്‍ ഈ ബില്ലിനെ പിന്തുണച്ച കോണ്‍ഗ്രസ്സ് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്. നിലവില്‍ സംവരണം ലഭിക്കുന്ന ഒരു വിഭാഗത്തിന്റെയും അവകാശങ്ങളെ ഇത് ഹനിക്കുന്നില്ല എന്ന് ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.


Next Story

Related Stories