TopTop
Begin typing your search above and press return to search.

പിജെ ജോസഫ് പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചു, രാഷ്ട്രീയ അഭയം നൽകിയത് തെറ്റായിപ്പോയെന്ന് ജോസ് കെ മാണി

പിജെ ജോസഫ് പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചു, രാഷ്ട്രീയ അഭയം നൽകിയത് തെറ്റായിപ്പോയെന്ന് ജോസ് കെ മാണി

ഐക്യജനാധിപത്യ മുന്നണിയിൽ നിന്നും പുറത്താക്കിയെങ്കിലും മറ്റൊരു മുന്നണിയിലേക്കും ഇല്ലെന്ന് ജോസ് കെ മാണി. പിജെ ജോസഫിനെതിരെയും യുഡിഎഫ് നേതാക്കൾക്ക് എതിരെയും കടുത്ത വിമർശനം ഉന്നയിച്ചുകൊണ്ടായിരുന്നു തന്നോടൊപ്പം നിൽക്കുന്ന നേതാക്കളുമായി ചേർന്ന യോഗത്തിന് ശേഷം ജോസ് കെ മാണി മാധ്യമങ്ങളെ കണ്ടത്.

38 വർഷം യുഡിഎഫിന്റെ ശക്തിസ്രോതസ്സ് ആയിരുന്നു മാണി സർ. എന്നാൽ തദ്ദേശസ്ഥാപന പദവിക്ക് വേണ്ടി യുഡിഎഫ് സ്ഥാപക പാർട്ടിയെ പുറത്താക്കി. പിജെ ജോസഫിന് മാണി സാർ രാഷ്ട്രീയ അഭയം നൽകി. മാണിയുടെ മരണത്തിനുശേഷം ജോസഫ് പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചു. ലോക്സഭാ സീറ്റ് ചോദിച്ചത് പാർട്ടിയെ ഹൈജാക്ക് ചെയ്യാനായിരുന്നു.

പി ജെ ജോസഫ് നിരന്തര വ്യക്തിഹത്യക്ക് ശ്രമിച്ചു. പി ജെ ജോസഫ് നുണകൾ ആവർത്തിക്കുകയാണ്. പാർട്ടിയെ സംരക്ഷിക്കാൻ ശ്രമിച്ചതാണോ താൻ ചെയ്ത തെറ്റെന്നും ജോസ് കെ മാണി ചോദിച്ചു. തകർക്കാനുള്ള ശ്രമങ്ങളിലൂടെ അതിജീവിച്ച് പാർട്ടിയാണ് കേരള കോൺഗ്രസ്. എന്നാൽ ഘടക കക്ഷിയിൽപ്പെട്ടവരെ ഒരുമിച്ച് കൊണ്ടുപോകാൻ യുഡിഎഫിന് ആയില്ല. നിലവിൽ മറ്റ് മുന്നണിയുടെ ഭാഗമാവാൻ ശ്രമിക്കില്ല. മുന്നണി പ്രവേശനം സംബന്ധിച്ച ഉചിതമായ സമയത്ത് തീരുമാനം കൈക്കൊള്ളുമെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി. വാർത്താസമ്മേളനത്തിൽ പലപ്പോഴും ജോസ് കെ മാണി വികാരാധീനനായ‌‌ായിരുന്നു സംസാരിച്ചത്.

കേരള കോൺഗ്രസ് വഴിയാധാരമാകില്ലെന്ന് ജോസ് കെ മാണിക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത റോഷി അഗസ്റ്റിൻ എംഎൽഎ വ്യക്തമാക്കി.


Next Story

Related Stories